അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ തകർന്ന റോഡുകൾ പുനരുദ്ധരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം അതിരമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് മാർച്ചും കൂട്ടധർണയും നടത്തി. മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് പഞ്ചായത്ത് ഓഫീസ് പടിക്കലേക്ക് നടത്തിയ മാർച്ചിനു ശേഷം നടത്തിയ ധർണ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് ഇടവഴിക്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോഷി ഇലഞ്ഞിയിൽ അധ്യക്ഷത വഹിച്ചു.
എല്ലാ വാർഡുകളിലെയും തന്നെ ഗ്രാമീണ റോഡുകൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഫണ്ട് ഉപയോഗിച്ച നിർമാണ പ്രവർത്തനങ്ങൾ പോലും പൂർത്തിയാക്കാത്ത വാർഡുകളുണ്ട്. പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലെയും റോഡുകൾ സഞ്ചരിക്കാനാകാത്തവിധം തകർന്നിട്ടും പഞ്ചായത്ത് അധികൃതർ ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നില്ല. എത്രയും വേഗം റാേഡുകൾ സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ അതിശക്തമായ സമരം ഉണ്ടാകുമെന്ന് നേതാക്കൾ മുന്നറിയിപ്പു നൽകി.
സംസ്ഥാന കമ്മിറ്റി അംഗം എൻ.എ. മാത്യു, പഞ്ചായത്ത് അംഗങ്ങളായ ജാേസ് അഞ്ജലി, സിനി ജാേർജ്, ജില്ലാ സെക്രട്ടറി ബൈജു മാതിരമ്പുഴ, ഫ്രാൻസിസ് സാലസ് മാങ്കാേട്ടിൽ, മാത്തച്ചൻ പ്ലാത്തോട്ടം, സാജൻ തെക്കെപ്പുറം, ജിമ്മി മാണിക്കത്ത്, ജാേസ് പാറയ്ക്കൻ, ജിൻസ് കുര്യൻ, ജിക്കു മാത്യു, ഷിജോ ഗാേപാലൻ, മണി അമ്മഞ്ചേരി, ഷിബു കടുംബശേരി, ടാേമി ആലഞ്ചേരി, ജാേഷി കരിമ്പുകാല, ജാേയി താേട്ടനാനി, ബിജു മേപ്പുറം എന്നിവർ പ്രസംഗിച്ചു.
Be the first to comment