എഡിജിപി അജിത് കുമാറിനെ ആരോപണങ്ങൾ ആവർത്തിച്ച് പിവി അൻവർ എംഎൽഎ. എഡിജിപിയ്ക്കെതിരെ അന്വേഷണം നടത്തി ഇന്ന് 32 ദിവസമായെന്നും എന്ത് നടപടി എടുത്തെന്നും പിവി അൻവർ ചോദിച്ചു. മുഖ്യമന്ത്രി കേരളത്തിന് നൽകിയ വാക്ക് പാലിച്ചില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.
തൃശൂർ പൂരം എഡിജിപിയുടെ നേതൃത്വത്തിൽ ഗൂഢാലോടന നടത്തി കലക്കിയതാണെന്ന് അൻവർ ആരോപിച്ചു. പൂരം കലക്കി ബിജെപിക്ക് ഒരു ലോകസഭാ സീറ്റ് വാങ്ങി കൊടുത്ത ഗൂഢാലോചനയാണെന്ന് പിവി അൻവർ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി സർക്കാരിന് പരാതി നൽകിയിരുന്നു. പരാതിൽ എസ്ഐടി അന്വേഷിച്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ മേലെ നടപടിയെടുക്കൂ എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തിരിക്കുന്നത്. ഈ തീരുമാനത്തിൽ നിന്ന് മാറാൻ മുഖ്യമന്ത്രി തായാറായിട്ടില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.
പൂരം കലക്കിയതിലെ റിപ്പോർട്ട് അനുകൂലമാകുമെന്ന് പി.ശശിയും എഡിജിപിയും കരുതി. ഡിജിപി റിപ്പോർട്ട് കൊടുത്തപ്പോൾ മിണ്ടാട്ടമില്ല. അജിത് കുമാറിനെ തൊട്ടാൽ, പി.ശശിയെ തൊട്ടാൽ പൊള്ളുമെന്ന് അറിയാവുന്ന ഏക ആൾ മുഖ്യമന്ത്രിയാണെന്ന് പിവി അൻവർ പറഞ്ഞു. എഡിജിപി അജിത് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് തെളിവുകൾ നൽകി. എഡജിപിയെ സസ്പെൻഡ് ചെയ്യാൻ കാരണങ്ങൾ ഉണ്ടായിട്ടും നടപടിയില്ലെന്ന് പിവി അൻവർ പറഞ്ഞു.
Be the first to comment