ന്യൂഡല്‍ഹി: 2025ലെ വേള്‍ഡ് യൂണിവേഴ്സിറ്റി റാങ്കിങ് പട്ടിക പുറത്തുവിട്ട് ദി ടൈംസ് ഹയര്‍ എഡ്യുക്കേഷന്‍. റാങ്കിങ്ങില്‍ 251 മുതല്‍ 300 വരെ ബാന്‍ഡ് നേടി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, ഐഐഎസ്‌സി ബാംഗ്ലൂര്‍ ആണ് ഇന്ത്യയില്‍ ഒന്നാമെതെത്തിയ സര്‍വകലാശാല. 2024 ലെ റാങ്കിങ്ങില്‍ 201 മുതല്‍ 250 വരെ ബാന്‍ഡില്‍ ഇടം പിടിച്ച സര്‍വകലാശാല ഇത്തവണ റാങ്കിങ്ങില്‍ പിന്നോട്ട് പോയി.
അണ്ണാ യൂണിവേഴ്സിറ്റി, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് എന്നിവ 2024-ല്‍ 501-600 ബാന്‍ഡില്‍ ഇടംപിടിച്ചപ്പോള്‍ ഈ വര്‍ഷം അല്‍പം കൂടി മെച്ചപ്പെട്ട് 401-500 ബാന്‍ഡില്‍ ഇടം നേടി.
ഐഐടി ഇന്‍ഡോര്‍ വലിയ നേട്ടത്തോടെ ഈ വര്‍ഷം പട്ടികയില്‍ ഇടം നേടി. 2024-ല്‍ റാങ്കിങ്ങില്‍ ഇടം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം 801-1000 ബാന്‍ഡിങ് നേടിയപ്പോള്‍ 2025 റാങ്കിംഗില്‍ 501-600 ബാന്‍ഡില്‍ ഉള്‍പ്പെട്ടു. ജാമിയ മില്ലിയ ഇസ്ലാമിയ ഈ വര്‍ഷം 501-600 ബാന്‍ഡ് സ്ഥാനം നിലനിര്‍ത്തി. അലിഗഡ് മുസ്ലീം സര്‍വ്വകലാശാലയും ബനാറസ് ഹിന്ദു സര്‍വ്വകലാശാലയും ഈ വര്‍ഷം 601-800 ബാന്‍ഡില്‍ ഇടം നേടിയിട്ടുണ്ട്.
ഇന്ത്യയിലെ മികച്ച പത്ത് സര്‍വകലാശാലകള്‍
ഐഐഎസ്‌സി ബാംഗ്ലൂര്‍: 251-300 ബാന്‍ഡ്
അണ്ണ യൂണിവേഴ്‌സിറ്റി: 401-500 ബാന്‍ഡ്
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി: 401-500 ബാന്‍ഡ്
സവീത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ആന്‍ഡ് ടെക്‌നിക്കല്‍ സയന്‍സസ്: 401-500 ബാന്‍ഡ്
ശൂലിനി യൂണിവേഴ്സിറ്റി ഓഫ് ബയോടെക്നോളജി ആന്‍ഡ് മാനേജ്‌മെന്റ് സയന്‍സസ്: 401-500 ബാന്‍ഡ്
ഐഐടി ഇന്‍ഡോര്‍: 501-600 ബാന്‍ഡ്
ജാമിയ മില്ലിയ ഇസ്ലാമിയ: 501-600 ബാന്‍ഡ്
യുപിഇഎസ്: 501-600 ബാന്‍ഡ്
അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി: 601-800 ബാന്‍ഡ്
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി- 601-800 ബാന്‍ഡ്
പട്ടികയിലെ ആദ്യ നൂറില്‍ ഇന്ത്യയില്‍ നിന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുഒം ഇടം പിടിച്ചിട്ടില്ല.
Be the first to comment