അതിരമ്പുഴ: ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത മെത്രാപ്പോലീത്ത മാർ തോമസ് തറയിലിന് തറയിൽ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ നാളെ (ഞായർ) ഔദ്യോഗിക സ്വീകരണം നൽകും.
വലിയ പള്ളിക്ക് സമീപം പ്രത്യേകം തയാറാക്കിയ കവാടത്തിങ്കൽ രാവിലെ 7.15ന് എത്തുന്ന മാർ തോമസ് തറയിൽ പിതാവിനെ കൈക്കാരന്മാരായ മാത്യു ജോസഫ് പൊന്നാറ്റിൽ, കെ.എം. ചാക്കോ കൈതക്കരി, സെബാസ്റ്റ്യൻ മർക്കോസ് കുഴിന്തൊട്ടിയിൽ, ചെറിയാൻ കുര്യൻ കുഴുപ്പിൽ എന്നിവർ ചേർന്ന് മുത്തുക്കുടകളുടെ അകമ്പടിയോടെ വലിയപള്ളിയുടെ മോണ്ടളത്തിലേക്ക് സ്വീകരിച്ചാനയിക്കും. മോണ്ടളത്തിൽ യുവദീപ്‌തി-എസ്എം വൈഎം പ്രവർത്തകർ മാർഗംകളി അവതരിപ്പിക്കും. തുടർന്ന് വികാരി ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ കാനോനിക സ്വീകരണം നൽകും.തുടർന്ന് 7.45ന് മാർ തോമസ് തറയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോബി മംഗലത്തുകരോട്ട് സിഎംഐ, ഫാ.അലക്സ് വടശേരിൽ സിആർഎം, ഫാ.ടോണി കോയിൽപറമ്പിൽ, ഫാ.നവീൻ മാമ്മൂട്ടിൽ,പാരീഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് പ്ലാമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകും.
Be the first to comment