ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തയാറെന്ന് ടി പി രാമക്യഷ്ണൻ; പാലക്കാട് തിരിച്ചു പിടിക്കുമെന്ന് എം ബി രാജേഷ്

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി ഇടത് നേതാക്കൾ. സ്ഥാനാർത്ഥിയെ അതിവേഗം പ്രഖ്യാപിക്കുമെന്ന് എൽഡിഎഫ് കൺവീനർ‌ ടി പി രാമക്യഷ്ണൻ പറഞ്ഞു. ഏതു സന്ദർഭത്തിൽ തെരഞ്ഞെടുപ്പ് വന്നാലും എൽഡിഎഫ് തായാറെന്ന് ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. സമയബന്ധിതമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എൽഡിഎഫിന് ഒരു ആശങ്കയുമില്ലെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. പാലക്കാടും ചേലക്കരയും ജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിയാന്നുവത്ര വേഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പാലക്കാട് വിജയം ഉറപ്പാക്കുമെന്ന് മന്ത്രി എംബി രാജേഷ് പ്രതികരിച്ചു. യു ഡി എഫി നെ തകർത്ത് രണ്ടു തവണ വൻ വിജയം നേടിയതാണെന്നും പാലക്കാട് തിരിച്ചു പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

സ്ഥാനാർത്ഥിയെ കണ്ടെത്താൻ എൽ ഡി എഫിന് ഒരു ബുദ്ധിമുട്ടുമില്ല. സമയബന്ധിതമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. പ്രതിപക്ഷ ആരോപണങ്ങളുടെ നുണക്കൊട്ടാരം തകർന്നു വീണു. നല്ല ആത്മവിശ്വാസത്തിലാണെന്ന് എംബി രാജേഷ് പറഞ്ഞു. മൂന്ന് മണ്ഡലങ്ങളിലും നവംബർ 13ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ നവംബർ 23ന് നടക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് എം.എൽ.എ ഷാഫി പറമ്പിലും ചേലക്കര എം.എൽ.എയും മന്ത്രിയുമായിരുന്ന കെ.രാധാകൃഷ്ണനും ജയിച്ച് ലോക്‌സഭാംഗങ്ങളായതോടെയാണ് ഈ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. രണ്ടിടങ്ങളിൽ ജയിച്ച രാഹുൽ ഗാന്ധി വയനാട് ഒഴിഞ്ഞതോടെയാണ് അവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്‌.

ഉപതെരഞ്ഞെടുപ്പിന് ഇനി 28 നാൾകൂടിയുണ്ട്. പത്രിക സമർപ്പണം ഈ മാസം 29 മുതൽ‌ ആരംഭിക്കും. തികഞ്ഞ് ആത്മവിശ്വാസത്തിലാണ് മുന്നണികൾ. ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ ഉണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*