ക്രൈസ്തവ പിന്നോക്കാവസ്ഥയെക്കുറിച്ച് ജസ്റ്റിസ് ജെ.ബി കോശിയുടെ നേതൃത്വത്തില്‍ പഠിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും പ്രസിദ്ധീകരിക്കാത്തത് ക്രൈസ്തവ സമൂഹത്തോടുള്ള വഞ്ചനയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ പ്രസിദ്ധീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് കേന്ദ്ര സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.റിപ്പോര്‍ട്ട് പൂര്‍ണ്ണ രീതിയില്‍ പ്രസിദ്ധീകരിക്കാതെയും, അതിലെ വിശദാംശങ്ങള്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെ ഉള്ള സമൂഹം പൂര്‍ണ്ണതോതില്‍ മനസിലാക്കാന്‍ അവസരം നല്‍കാതെയും, റിപ്പോര്‍ട്ടിലെ എട്ടാം അധ്യായത്തിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദു റഹ്‌മാന്‍ പറയുന്നത് അംഗീകരിക്കാനാകില്ല.
നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു എന്ന് നിയമസഭയില്‍ മന്ത്രി പറഞ്ഞ ചോദ്യോത്തര മറുപടി നിയമസഭയെ തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാസങ്ങളായി നിയമസഭയിലും മറ്റുള്ളവര്‍ക്കും ഇതേ മറുപടി നല്‍കുന്നതല്ലാതെ ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആത്മാര്‍ത്ഥമായി ന്യൂനപക്ഷ വകുപ്പ് ശ്രമിക്കുന്നില്ല എന്നും കത്തോലിക്ക കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മറ്റി കുറ്റപ്പെടുത്തി.
ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ച് പ്രയോഗിക നിര്‍ദ്ദേശം ഒരു മാസത്തിനുള്ളില്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കാന്‍ രൂപീകരിച്ച സബ് കമ്മിറ്റി രൂപീകൃതമായിട്ട് 7 മാസം ആയിട്ടും മന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല എന്നതും കുറ്റകരമായ അലംഭാവമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗ്ലോബല്‍ വര്‍ക്കിംഗ് കമ്മിറ്റി മീറ്റിംഗ് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ റവ ഡോ ഫിലിപ്പ് കവിയില്‍ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ വി.വി അഗസ്റ്റിന്‍, അഡ്വ. ബിജു പറയന്നിലം, ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ട്രഷറര്‍ അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, ഭാരവാഹികളായ ഡോ. കെ.എം ഫ്രാന്‍സീസ്, ട്രീസ ലിസ് സെബാസ്‌റ്യന്‍, ബെന്നി ആന്റണി, രാജേഷ് ജോണ്‍, ഡോ. കെ.പി സാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.
Be the first to comment