തിരുവനന്തപുരം: ഒ ഐ ഒ പി മൂവ്മെൻ്റ് മാതൃസംഘടന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച്കൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ 14 -10-24 തിങ്കളാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെ നിരാഹാര സത്യഗ്രഹ സമരം നടത്തി.
60 വയസ്സ് കഴിഞ്ഞമുതിർന്ന പൗരന്മാർക്ക് പ്രതിമാസം 10000 രൂപ പെൻഷൻ നൽകുക, മുതിർന്ന പൗരന്മാരുടെ യാത്രാ കൺസഷൻപുനഃസ്ഥാപിക്കുക, മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ജനകീയആവശ്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ടിയാണ് സംഘടന നിരാഹാര സത്യഗ്രഹ സമരം സംഘടിപ്പിച്ചത്.
ഒ ഐ ഒ പി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് എൻ എം ഷെരീഫ് സമരം ഉദ്ഘാടനം ചെയ്തു. ഫൗണ്ടർ മെമ്പർ ബിജു എം. ജോസഫ്, വർക്കിങ്ങ് പ്രസിഡൻ്റ് എൻ രാധാകൃഷ്ണൻ എന്നിവർ സമര പരിപാടികൾക്ക് നേതൃത്വം നൽകി.
സംസ്ഥാന സെക്രട്ടറി ബീന സാബു, ഗിരിജ, സലീക്കത്ത് ബീവി, സതീശ് ഇയ്യാനി, ജോണി തോമസ്, പറങ്ങോടൻ എന്നിവർ നിരാഹാരം അനുഷ്ഠിച്ചു. സംസ്ഥാന ട്രഷറർ അശോക് കുമാർ, ജോയിൻ സെക്രട്ടറി ജോസ് യോഹന്നാൻ, ബിജു കെ ബേബി, ശശീന്ദ്രൻ, ഡോൺ ബോസ്കോ, മുരളീധരൻ, ചന്ദ്രഹാസൻ തുടങ്ങി അനേകം പേർ സമരത്തിന് പിന്തുണയും ആശംസകളും അറിയിച്ച് സംസാരിച്ചു.
സംഘടന മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ എല്ലാം ഒരു നിവേദനമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നേരിട്ട് നൽകി. അദ്ദേഹം ഇക്കാര്യങ്ങൾ അടുത്ത അസംബ്ലിയിൽ സംസാരിക്കാമെന്ന് ഉറപ്പ് നൽകി. കൂടാതെ മുഖ്യമന്ത്രിക്കുള്ള നിവേദനം അദ്ദേഹത്തിൻ്റെ സെക്രട്ടറിക്കും നൽകി. നൂറ് കണക്കിന് ആളുകൾ പങ്കെടുത്ത സമരം ജനശ്രദ്ധയാകർഷിച്ചു.
Be the first to comment