ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് കാർ ആക്സസറികൾ; വീണ്ടും ഞെട്ടിച്ച് കിയ

സമുദ്രത്തിൽ നിന്ന് വേർ‌തിരിച്ചെടുക്കുന്ന പ്ലാസ്റ്റിക് ഉപയോ​ഗിച്ച് ലോകത്ത് ആദ്യമായി കാർ ആക്സസറികൾ നിർമ്മിച്ച് കിയ. കിയയും ദി ഓഷ്യൻ ക്ലീനപ്പും തമ്മിലുള്ള പങ്കാളിത്തത്തിൻ്റെ ഭാഗമായിട്ടാണ് ഈ പുതിയ സംരംഭം. കിയ ഇവി3 -യ്ക്ക് വേണ്ടി ഓഷ്യൻ പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച കിയ ലിമിറ്റഡ് എഡിഷൻ ട്രങ്ക് ലൈനർ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇവി3യിൽ മാത്രമല്ല ഇതുപോലെ റിസൈക്കിൾ പ്ലസ്റ്റിക് കിയ ഉപോയ​ഗിച്ചിരിക്കുന്നത്.

ഇവി6ലും ഇവി9ലും ഇത്തരത്തിൽ റീസൈക്കിൾ‌ പ്ലാസ്റ്റിക് കിയ ഉപയോ​ഗിച്ചിട്ടുണ്ട്. 2030-ഓടെ വാഹനങ്ങളിലെ റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക്കിൻ്റെ അനുപാതം 20 ശതമാനമായി ആയി വർധിപ്പിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. EV9 ൻ്റെ ഫ്ലോറിൽ റീസൈക്കിൾ ചെയ്ത ഫിഷ്‌നെറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതേ മോഡലിൽ സീറ്റിലും പ്ലാസ്റ്റിക് കുപ്പി റീസൈക്കിൾ ചെയ്താണ് ഉപയോ​ഗിച്ചിരിക്കുന്നത്.

അതേസമയം 030-ഓടെ ഇന്ത്യയിൽ 4 ലക്ഷം യൂണിറ്റുകളുടെ വാർഷിക വിൽപ്പന കൈവരിക്കാൻ കിയക്ക് പദ്ധതിയുണ്ട്. 2025-ൽ കിയ കാരെൻസിനെ ഇലക്ട്രിക് മോഡൽ അവതരിപ്പിക്കാനാണ് കിയ ലക്ഷ്യമിടുന്നത്. മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും അധിക പ്രീമിയം സവിശേഷതകളും കാരെൻസ് ഇവിയിൽ ഉൾപ്പെടുത്തിയേക്കും. ഇവി ഒറ്റ ചാർജിൽ 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Be the first to comment

Leave a Reply

Your email address will not be published.


*