പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപണം; ദേശീയ നേതാക്കൾ വയനാട്ടിൽ

കോഴിക്കോട്: വയനാട്ടിലെത്തിയ പ്രിയങ്ക ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാന്‍ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്ക്. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വയനാട്ടിലെത്തി. കർണാടക, തെലങ്കാന, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിമാരും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും കൽപ്പറ്റയിലെത്തി.

വരണാധികാരിയായ വയനാട് ജില്ലാ കലക്‌ടർ ഡിആർ മേഘശ്രീ മുമ്പാകെ  പ്രിയങ്ക പത്രിക സമർപ്പിക്കും. കൽപ്പറ്റയിൽ പതിനായിരങ്ങളെ അണിനിരത്തിയുള്ള റോഡ് ഷോയ്ക്ക് ശേഷമായിരിക്കും പത്രികാ സമര്‍പ്പണം. പുതിയ ബസ്‌ സറ്റാന്‍റ് പരിസരത്ത് നിന്ന് ആരംഭിച്ച് കൽപറ്റ മഹാറാണി വസ്ത്രാലയ പരിസരത്ത് സമാപിക്കും വിധമാണ് റോഡ് ഷോ ക്രമീകരിച്ചിരിക്കുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*