ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും, നടപടികൾ ആരംഭിച്ചു; മന്ത്രി വി എൻ വാസവൻ

ശബരിമല റോപ് വേയ്ക്കുള്ള ഭൂമിയെപ്പറ്റി ധാരണയായിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. കൊല്ലത്തു നിന്നാണ് വനഭൂമി നൽകുന്നത്. വനഭൂമിക്ക് പകരം റവന്യു ഭൂമി നൽകും. ഇന്നത്തെ യോഗത്തിൽ ഭൂമിയെ പറ്റി അന്തിമധാരണയായി.ശബരിമല വിർച്വൽ ക്യൂവിൽ അടുത്ത ദിവസത്തെ ദേവസ്വം യോഗത്തിന് ശേഷം കൃത്യമായ ധാരണയുണ്ടാകും.

ശബരിമല റോപ് വേ നിർമ്മാണം എത്രയും വേഗം നടത്തും. അതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിൽ വിവിധ ഉത്സവങ്ങൾ നടക്കുന്നുണ്ട്. അതൊന്നും നടത്താൻ കഴിയാത്ത അവസ്ഥ. പുതിയ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ല. ഉത്തരവ് റദ് ചെയ്യണമെന്നാണ് സർക്കാരിന്റെ നിലപാട്. നിബന്ധനകൾ പാലിച്ച് തന്നെയാണ് ഉത്സവങ്ങൾ നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*