കോടതി വിധികൾ കാറ്റിൽ പറത്തുന്നു; ഒരുവിഭാ​ഗത്തെ പ്രീതിപ്പെടുത്തുന്നു; സഭാ തർക്കത്തിൽ സർക്കാരിനെതിരെ കടുത്ത നടപടി സ്വീകരിക്കും; ഓർത്തഡോക്സ് സഭ

കോ​ട്ട​യം: ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വ്യ​വ​ഹാ​ര ച​രി​ത്ര​ത്തി​ന് അ​ന്ത്യം കു​റി​ച്ചു​കൊ​ണ്ട് സു​പ്രീം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള വി​ധി ന​ട​ത്തി​പ്പി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന ന​യം ഏ​ക​പ​ക്ഷീ​യം എ​ന്ന് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ. ഈ ​വി​ധി ന​ട​പ്പി​ലാ​ക്കു​വാ​ൻ കി​ഴ് കോ​ട​തി​ക​ളു​ടെ ഉ​ത്ത​ര​വ് പ​ല ത​വ​ണ ഉ​ണ്ടാ​യി​ട്ടും അ​തി​നെ നി​രാ​ക​രി​ക്കു​ന്ന സ​ർ​ക്കാ​ർ സ​മീ​പ​നം ജ​നാ​ധി​പ​ത്യ​ത്തി​ന് ഭൂ​ഷ​ണ​മ​ല്ലെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

വി​ധി ന​ട​പ്പാ​ക്കാ​ൻ പൊലീസ് സഹായം ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ച് വി​ധി​ക്കെ​തി​രേ ഡി​വി​ഷ​ൻ ബെ​ഞ്ചി​ൽ സ​മ​ർ​പ്പി​ച്ച അ​പ്പീ​ൽ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ൽ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് കേ​സു​മാ​യി പോ​കു​ന്ന കേ​ര​ള സ​ർ​ക്കാ​ർ നി​ല​പാ​ട് ഏ​റെ ആ​ശ​ങ്ക ഉ​ള​വാ​ക്കു​ന്ന​താ​ണ്. ഒ​രു വി​ഭാ​ഗ​ത്തെ മാ​ത്രം പ്രീ​തി​പ്പെ​ടു​ത്തു​ന്ന​തി​ന് വേ​ണ്ടി നീ​തി​ന്യാ​യ കോ​ട​തി​ക​ളു​ടെ വി​ധി തീ​ർ​പ്പു​ക​ളെ കാ​റ്റി​ൽ പ​റ​ത്തു​ക​യോ നി​ഷ്ക്രി​യ​മാ​ക്കു​ക​യോ ചെ​യ്യു​ന്ന ഈ ​നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യോ​ട് നാ​ളി​തു​വ​രെ സ​ർ​ക്കാ​ർ പു​ല​ർ​ത്തി​യി​ട്ടു​ള്ള സ​മീ​പ​ന​ത്തി​ൽ ക്ഷ​മ​യു​ടെ പാ​ത​യും വി​ട്ടു​വീ​ഴ്ചാ മ​നോ​ഭാ​വ​വു​മാ​ണ് സ​ഭ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

മ​ല​ങ്ക​ര സ​ഭ​യി​ലെ എ​ല്ലാ ദേ​വാ​ല​യ​ങ്ങ​ളും – പാ​ത്രി​യാ​ർ​കി​സ് പ​ക്ഷം അ​ധ​കൃ​ത​മാ​യി കൈ​വ​ശം വ​ച്ചി​ട്ടു​ള്ള​തു​ൾ​പ്പെ​ടെ 1937-ലെ ​ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഭ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന് കോ​ട​തി വി​ധി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​തി​നെ​തി​രാ​യി സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ട് അ​സ്വീ​കാ​ര്യ​മാ​ണ്. ഈ വിഷയം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകളിൽ കാ​തോ​ലി​ക്ക ബാ​വ നിരവധി നിർദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. ക്ര​മ​സ​മാ​ധാ​ന വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​വാ​ത്ത നി​ല​യി​ൽ ഈ ​വി​ഷ​യം പ​രി​ഹ​രി​ക്കു​വാ​ൻ മ​ല​ങ്ക​ര സ​ഭ തി​ക​ച്ചും സ​ന്ന​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചു​വെ​ങ്കി​ലും മ​റു​പ​ക്ഷം അ​തി​നോ​ട് യോ​ജി​ക്കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​വു​ക​യും ച​ർ​ച്ച​യി​ൽ നി​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യി പി​ന്മാ​റു​ക​യും ചെ​യ്തു എ​ന്നു​ള്ള​താ​ണ് വ​സ്തു​ത. ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു എ​ന്നു​ള്ള വാ​ർ​ത്ത​ക​ളും പ്ര​ച​ര​ണ​ങ്ങ​ളും വ​സ്‌​തു​ത​ക​ളെ സ​ത്യ​സ​ന്ധ​മാ​യി മ​ന​സി​ലാ​ക്കാ​ത്ത പ്ര​തി​ക​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ്.

ആ​റ് ദേ​വാ​ല​യ​ങ്ങ​ളെ സം​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി കോ​ട​തി​ക​ളി​ൽ ന​ട​ന്നു​വ​രു​ന്ന പ​രാ​മ​ർ​ശ​ങ്ങ​ൾ കേ​ര​ള​ത്തി​ലെ പൊ​തു​സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മു​ള്ള​താ​ണ്. നി​യ​മ​പ​ര​മാ​യി ഈ ​ദേ​വാ​ല​യ​ങ്ങ​ൾ ഭ​രി​ക്ക​പ്പെ​ട​ണ​മെ​ന്ന നി​ല​യി​ലാ​ണ് കോ​ട​തി​ക​ൾ ഉ​ത്ത​ര​വു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. ഇ​തൊ​രു പി​ടി​ച്ച​ട​ക്ക​ലോ ക​യ്യേ​റ്റ​മോ അ​ല്ല, മ​റി​ച്ച് നി​യ​മാ​നു​സ​ര​ണം ഭ​രി​ക്ക​പ്പെ​ട​ണം എ​ന്ന ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​ക്ക​ലാ​ണ്.

സ​ഭാ വി​ഷ​യം തീ​ർ​ക്കു​വാ​ൻ സു​പ്രീം​കോ​ട​തി വി​ധി​യോ​ട് ചേ​ർ​ന്ന് ക്രി​യാ​ത്മ​ക​മാ​യി സ​മീ​പ​നം സ്വീ​ക​രി​ക്കേ​ണ്ട സ​ർ​ക്കാ​ർ അ​തി​നു​പ​ക​രം ഒ​രു വി​ഭാ​ഗ​ത്തി​ന് ഒ​ത്താ​ശ ചെ​യ്‌​തു​കൊ​ടു​ക്കു​വാ​ൻ വ്യ​ഗ്ര​ത കാ​ണി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്ന് മ​ന​സി​ലാ​കു​ന്നി​ല്ല. ത​മ്മി​ല​ടി​പ്പി​ച്ചു കാ​ര്യം നേ​ടാ​ൻ ന​ട​ത്തു​ന്ന ശ്ര​മം ആ​യി​ട്ട് മാ​ത്ര​മേ ഇ​തി​നെ കാ​ണു​വാ​ൻ ക​ഴി​യൂ. കോ​ട​തി വി​ധി​ക​ൾ അ​നു​സ​രി​ക്കു​വാ​ൻ സ​ർ​ക്കാ​രും പൗ​ര​ന്മാ​രും ബാ​ധ്യ​സ്ഥ​രാ​ണ്. എ​ന്നാ​ൽ കോ​ട​തി​വി​ധി​ക്ക് എ​തി​രെ പ​ഴു​തു​ക​ൾ കാ​ണ്ടെ​ത്തു​വാ​ൻ സ​ർ​ക്കാ​ർ കൂ​ട്ടു​നി​ൽ​ക്കു​ന്നു എ​ന്നു​ള്ള സ​ന്ദേ​ശം തി​ക​ഞ്ഞ അ​രാ​ജ​ക​ത്വ​ത്തി​ലേ​ക്ക് സ​മൂ​ഹ​ത്തെ കൊ​ണ്ടു​ചെ​ന്നെ​ത്തി​ക്കും എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.

ഇ​ന്നി​ത് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ വി​ഷ​യ​മാ​ണെ​ങ്കി​ൽ നാ​ളെ വി​വി​ധ സ​ഭ​ക​ളി​ലും സ​മു​ദാ​യ​ങ്ങ​ളി​ലും മ​ത​ങ്ങ​ളി​ലും ഈ ​സാ​ഹ​ച​ര്യം രൂ​പ​പ്പെ​ടു​വാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നു​ള്ള സ​ത്യം മ​റ​ന്നു പോ​ക​രു​ത്. ആ​ക​യാ​ൽ ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കാ​നു​ള്ള കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കോ​ട​തി​വി​ധി ന​ട​പ്പി​ലാ​ക്കി നീ​തി​ന്യാ​യ വ്യ​വ​സ്ഥ സം​ജാ​ത​മാ​ക്കു​വാ​ൻ നി​ഷ്പ​ക്ഷ​മാ​യി നി​ന്ന് ശ്ര​മി​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യം. മ​റി​ച്ച് ഏ​ക​പ​ക്ഷി​യ​മാ​യ സ​മീ​പ​നം സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന പ​ക്ഷം മ​ല​ങ്ക​ര സ​ഭ​യ്ക്ക് കേ​ര​ള സ​ർ​ക്കാ​രി​നെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെന്ന് സഭ അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*