എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ കുറ്റക്കാരെ വെറുതെ വിടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. നഷ്ട്ടമായത് റവന്യൂ കുടുംബത്തിലെ ഒരംഗത്തെയാണ് അംഗമാണ്, അദ്ദേഹത്തെ എംഎൽഎ ആയിരുന്ന കാലം മുതലേ അറിയാവുന്നതാണ്, സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നു എന്ന അഭിപ്രായത്തിൽ നിന്നൊരു മാറ്റവുമില്ല, അന്വേഷണത്തിനായി ഏതറ്റം വരെയും പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ലാന്‍ഡ് റവന്യൂ ജോയിന്‍ കമ്മീഷണർ എ ഗീത ഐഎഎസ് മികച്ച ഉദ്യോഗസ്ഥയാണ് സമഗ്രമായ അന്വേഷണമാണ് നടക്കുന്നത്.കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇന്ന്തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. ക്രൈം അല്ല റവന്യു വകുപ്പ് അന്വേഷിക്കുന്നത്.ഫയൽ നീക്കത്തിലെ നടപടിക്രമങ്ങൾ ഉൾപ്പെടെ ആണ് അന്വേഷിക്കുന്നത്.പോലീസ് അന്വേഷണം റവന്യു വകുപ്പ് പരിധിയിൽ ഉൾപ്പെടുന്നതല്ലെന്നും അതുകൊണ്ട് തന്നെ അതിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നവീൻ ബാബുവിന്റെ കേസുമായി കണ്ണൂർ ജില്ലാ കലക്ടർ അരുൺ കെ വിജയന് ഒരു ബന്ധവുമില്ലെന്നും റവന്യൂ വകുപ്പിൻ്റെ പരിപാടികൾ മാറ്റിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ് കലക്ടറെ ഇതുമായി ബന്ധപ്പെടുത്തരുതെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
പിപി ദിവ്യ നൽകിയ മുൻകൂർ ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷക്കെതിരായി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.നവീൻ ബാബുവിന്റെ കുടുംബവും ഹർജിയിൽ കക്ഷി ചേർന്നിരുന്നു. നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന് ആരോപിച്ച ടി.വി പ്രശാന്തന്റെ മൊഴി ആരോഗ്യ വകുപ്പ് അന്വേഷണ സംഘം പരിയാരം മെഡിക്കൽ കോളജിലെത്തി രേഖപ്പെടുത്തി. കൈക്കൂലി നൽകിയെന്ന മൊഴി ടിവി പ്രശാന്തൻ വീണ്ടും ആവർത്തിച്ചു. പ്രശാന്തനെ ഉടൻ ജോലിയിൽ നിന്ന് നീക്കം ചെയ്തേക്കുമെന്നാണ് വിവരം.
അതിനിടെ എഡിഎം കെ നവീൻ ബാബുവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്ത് പ്രചരിപ്പിച്ചത് പി പി ദിവ്യയെന്ന് കണ്ടെത്തൽ. പ്രാദേശിക കേബിൾ ടിവി ക്യാമറാമാനാണ് ചിത്രീകരിച്ചതെന്ന് ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട്.
Be the first to comment