തിരുവന്തപുരം: ദീപാവലി തിരക്ക് കണക്കിലെടുത്ത് ചെന്നെയില്‍ നിന്ന് കോയമ്പത്തൂര്‍-പാലക്കാട് വഴി കോട്ടയത്തേക്കും കോട്ടയത്ത് നിന്നു തിരിച്ചും പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. ചെന്നെയില്‍ നിന്ന് ഇന്ന് (26-10-2024) രാത്രി 11.20 ന് ട്രെയിന്‍ കോട്ടയത്തേക്ക് തിരിക്കും (നമ്പര്‍ 06091). രാത്രി 11.30 ന് ഡോ എംജിആര്‍ ചെന്നെൈ സെന്‍ട്രലില്‍ നിന്ന് യാത്ര തിരിക്കും.
കോട്ടയത്തേക്കുള്ള യാത്രയില്‍ പെരമ്പൂര്‍, തിരുവള്ളൂര്‍, ആരക്കോണം, കാട്പാടി, ജോലാര്‍പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, ഏറ്റുമാനൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. ഞായറാഴ്ച (ഒക്ടോബര്‍ 27) ഉച്ചയ്ക്ക് 1.55-ന് കോട്ടയത്തെത്തും.
തിരികെ ഒക്ടോബര്‍ 27ന് വൈകിട്ട് 4.45-ന് (നമ്പര്‍ 06092) കോട്ടയത്ത് നിന്നു യാത്ര തിരക്കും. ഏറ്റുമാനൂര്‍, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട്, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പ്പേട്ട, കാട്പാടി, ആരക്കോണം, തിരുവള്ളൂര്‍, പെരമ്പൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ട്. രാവിലെ 8.20-ന് ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനിലെത്തും.
ട്രെയിനില്‍ ഒരു എസി ത്രീ ടെയര്‍ കോച്ചും 8 സ്ലീപ്പര്‍ ക്ലാസ് കോച്ചുകളും 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളും 2 സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമുണ്ടെന്ന് റെയില്‍വേ അറിയിച്ചു.
Be the first to comment