
അതിരമ്പുഴ: പൊതുപ്രവർത്തകനും മുൻ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും മുൻ അതിരമ്പുഴ റീജിനൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റും അതിരമ്പുഴ സെൻ്റ് അലോഷ്യസ് സ്കൂൾ പ്രധാന അധ്യാപകനുമായിരുന്ന റ്റി. റ്റി ദേവസ്യ തോട്ടപ്പള്ളി സാറിൻ്റെ 19-ാമത് ചരമവാർഷികം റ്റിറ്റി. ദേവസ്യ തോട്ടപ്പള്ളി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്നു.
ഫൗണ്ടേഷൻ വൈസ് പ്രസിഡൻ്റ് ജോഷി തെക്കെപ്പുറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഫൗണ്ടേഷൻ പ്രസിഡൻ്റും, മുൻ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ ഓൺലൈൻ മീറ്റിംഗിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഭാരവാഹികളായ ജിനു കരിമ്പുകാലായിൽ , സാജൻ തെക്കെപ്പുറം, ബെന്നി അറേക്കാട്ടിൽ, സാജൻ ചേന്നാത്ത്, ക്രിസ്റ്റിൻ ഷാജു, സിബി തടത്തിൽ, സോണി മാങ്കോട്ടിൽ, റോയി തോട്ടപ്പള്ളിൽ, തങ്കച്ചൻ കൂർക്കകാലായിൽ, രാജു കളരിയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
Be the first to comment