
പാലക്കാട് നിന്നും തിരുവനന്തപുരം പോകുന്ന ട്രെയിനുകളിൽ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് തിരുവല്ല സ്റ്റേഷനിൽ ട്രെയിനുകൾ തടഞ്ഞിട്ട് പരിശോധന നടത്തുന്നു. പോലീസ് ആസ്ഥാനത്താണ് ഭീഷണി സന്ദേശമെത്തിയത്.
സന്ദേശത്തെ തുടർന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും ജാഗ്രത നിർദ്ദേശം നൽകി. കൂടാതെ സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന നടത്തി വരികയാണ്.
ട്രെയിനുള്ളിൽ ആർപിഎഫ് പരിശോധന നടത്തുന്നുണ്ട്. ട്രെയിനുകൾ പോയിക്കഴിഞ്ഞാൽ റയിൽവേ സ്റ്റേഷമുകളിൽ പോലീസും പരിശോധന നടത്തും.
Be the first to comment