“സീപ്ലെയിൻ ഞങ്ങളുടെ കുട്ടി; 11 കൊല്ലം മുൻപ് വരേണ്ട പദ്ധതിയായിരുന്നു”, കെ മുരളീധരൻ

യൂഡിഎഫ് ഭരണ കാലത്ത് സിപ്ലെയിനിന് വേണ്ടി എല്ലാ നടപടികളും പൂർത്തിയാക്കിയതാണെന്ന് കെ മുരളീധരൻ. പതിനൊന്ന് വർഷം മുൻപ് വരേണ്ട പദ്ധതിയായിരുന്നു ഇത്. അതാണിപ്പോൾ പൊടി തട്ടി എടുത്ത് എൽഡിഎഫ് നടപ്പാക്കിയത്. അന്ന് ഇത് തടസപ്പെടുത്താൻ സമരം ചെയ്ത മത്സ്യതൊഴിലാളികളെ ആരെയും ഇപ്പോൾ കാണാനില്ല, തടസപ്പെടുത്തിയവർ തന്നെ ഇപ്പോൾ അത് നടപ്പാക്കിയിട്ട് ഞങ്ങളാണ് വികസനം കൊണ്ടുവന്നതെന്ന് പറയുന്നുവെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

“യൂഡിഎഫിന് വേണമെങ്കിൽ ഇന്ന് പ്രതിഷേധം നടത്താമായിരുന്നു. ഞങ്ങളുടെ കുട്ടി ആയതുകൊണ്ടാണ് ഞങ്ങൾ സമരം ചെയ്യാത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴാണ് പദ്ധതിക്കെതിരെ പ്രതിഷേധങ്ങൾ നടത്തിയത്. ഞങ്ങളുടെ ഒരു പദ്ധതി യാഥാർഥ്യമാക്കിയതിൽ സന്തോഷമുണ്ടെന്നും” അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ശുഭപ്രതീക്ഷയുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.വയനാട്ടിൽ അഞ്ച് ലക്ഷത്തിന് മേൽ ഭൂരിപക്ഷം നേടും.ചേലക്കരയിൽ മുൻപില്ലാത്ത രീതിയിൽ പ്രചരണം നടന്നു, നല്ല ആത്മവിശ്വാസമാണ് ചേലക്കര മണ്ഡലത്തിൽ പാർട്ടിക്കുള്ളത്. പാരമ്പരാഗതമായി ചേലക്കര എൽഡിഎഫ് മണ്ഡലം എന്ന് പറയുന്നത് ശരിയല്ല. ഇത്തവണ ചേലക്കര തിരിച്ചുപിടിക്കുകതന്നെ ചെയ്യും.
പാലക്കാട്‌ നിലനിർത്തും, അവിടെ ബിജെപി വെല്ലുവിളി അല്ല. വികസനം പറഞ്ഞാണ് യുഡിഎഫ് വോട്ട് ചോദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സിപിഐഎമ്മിന്റെ പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തിൽ പാർട്ടി ഒരു അന്വേഷണവും നടത്തിയിട്ട് കാര്യമില്ലെന്നും പത്തനംതിട്ടക്കാരുടെ വിചാരമാണ് അവർ കാണിച്ചത്.അതുകൊണ്ടാണ് സിപിഐഎം ഇക്കാര്യത്തിൽ കേസ് കൊടുക്കാത്തത്.സരിൻ പോയി,അക്കാര്യം ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും കെ മുരളീധരൻ വ്യക്തമാക്കി.

 

 

 

Be the first to comment

Leave a Reply

Your email address will not be published.


*