പ്രമേഹം മുതൽ സമ്മർദ്ദം വരെ ചെറുക്കും; നിസാരക്കാരനല്ല കറുവപ്പട്ടയില

ഇന്ത്യൻ അടുക്കളകളിൽ സുഗന്ധവ്യഞ്ജനങ്ങൾക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ടയില. ഭക്ഷണത്തിന് രുചിയും മണവും നൽകാനായി ഇത് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിനു പുറമെ നിരവധി ഔഷധ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഇലയാണിത്. ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഫംഗൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ എന്നിവ ഇവയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ കഫക്കെട്ട്, ശ്വസന, ദഹന സംബന്ധമായ പ്രശ്‌നങ്ങൾ ഉൾപ്പെടെയുള്ള പല ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കറുവപ്പട്ടയില ഗുണകരമാണ്. ഇതിനു പുറമെ ജീവിതശൈലി രോഗമായ പ്രമേഹം നിയന്ത്രിക്കാനും കുറയ്ക്കാനും ഇത് ഫലപ്രദമാണെന്ന് എൻഐഎച്ച് അടുത്തിടെ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.

കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ

  • വിറ്റാമിൻ എ, സി, ബി 6
  • ധാതുക്കൾ
  • ഇരുമ്പ്
  • പൊട്ടാസ്യം
  • സെലിനിയം
  • കാൽസ്യം
  • മഗ്നീഷ്യം
  • സോഡിയം
  • കോപ്പർ
  • മാംഗനീസ്

പ്രമേഹം നിയന്ത്രിക്കാൻ

പ്രമേഹ രോഗികൾ പതിവായി കറുവപ്പട്ടയില ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹ രോഗികളിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി നിയന്ത്രിക്കാനും ഇത് ഫലപ്രദമാണെന്ന് ജേണൽ ഓഫ് ബയോകെമിക്കൽ ന്യൂട്രീഷൻ നടത്തിയ പഠനം കണ്ടെത്തി.

പ്രമേഹം നിയന്ത്രിക്കാൻ കറുവപ്പട്ട ഇല ഉപയോഗിക്കേണ്ടത് എങ്ങനെ ?

  • ചായ ഉണ്ടാക്കുമ്പോൾ കറുവപ്പട്ടയില ഇട്ട് തിളപ്പിക്കുന്നത് നല്ലതാണ്. ഇത് ചായക്ക് രുചി വർധിപ്പിക്കുകയും പ്രമേഹം നിയന്ത്രിക്കാൻ ഗുണം ചെയ്യുകയും ചെയ്യും.
  • കറുവപ്പട്ടയില ഇട്ട് തിളപ്പിച്ച വെള്ളം വെറുംവയറ്റിൽ കുടിക്കുന്നതും രക്തത്തിലെ പഞ്ചസാര സ്വാഭാവികമായി നിലനിർത്താൻ സഹായിക്കും.
  • ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു കറുവപ്പട്ടയില ഇട്ട് ഒരു രാത്രി മുഴുവൻ കുതിർത്തു വയ്ക്കുക. ഇത് രാവിലെ വെറും വയറ്റിൽ കുടിക്കാം.

മറ്റ് ഗുണങ്ങൾ എന്തൊക്കെ ?

  • കുടലിൽ നിന്ന് വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ സഹായിക്കും
  • ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഫലം ചെയ്യും
  • സമ്മർദ്ദത്തെ ചെറുക്കും
  • കോളിക്, മലബന്ധം, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കും
  • വൃക്കയിലെ കല്ല് ചികിത്സിക്കാൻ ഫലപ്രദമാണ്
  • ഉറക്ക പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഗുണം ചെയ്യും
  • സന്ധിവേദന അകറ്റാൻ ഗുണകരമാണ്
  • മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ
  • ഹൃദയ ആരോഗ്യം വർദ്ധിപ്പിക്കും

Be the first to comment

Leave a Reply

Your email address will not be published.


*