പുതിയ പാമ്പൻ പാലം യാഥാർഥ്യമാകാൻ ഇനി ദിവസങ്ങൾ മാത്രം. പരിക്ഷണയോട്ടവും വിജയിച്ച് ട്രെയിനുകളുടെ ചൂളം വിളി കേൾക്കാൻ തയ്യാറായി നിൽക്കുകയാണ് പാമ്പൻ പാലം 2.0. സതേൺ റെയിൽവേ സേഫ്റ്റി കമ്മീഷ്ണർ എ എം ചൗധരിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഇതോടെ പാലം തുറക്കുന്നതിന് മുൻപുള്ള എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയായി. സേഫ്റ്റി കമ്മീഷ്ണർ റിപ്പോർട്ട് നൽകുന്നതിന് പിന്നാലെ തന്നെ ഉദ്ഘാടന തീയതി അറിയാൻ കഴിയും.
ഇന്ത്യന്‍ റെയില്‍വേ എഞ്ചിനീയറിങ് ചരിത്രത്തിലെ വലിയ നേട്ടമാണ് മണ്ഡപം-രാമേശ്വരം ദ്വീപിനെ ബന്ധിപ്പിക്കുന്ന ഈ കടല്‍പ്പാലം. പതിനേഴ് മീറ്റര്‍ ഉയരമുള്ള വെര്‍ട്ടിക്കല്‍ സസ്പെന്‍ഷനുള്ള കടല്‍പ്പാലം കപ്പലുകളുടെ സഞ്ചാരത്തെ തടസപ്പെടുത്തില്ല. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു രൂപകല്‍പ്പന. 2.05 കിലോമീറ്ററാണ് പാലത്തിന്റെ ദൈര്‍ഘ്യം. 18.3 മീറ്റര്‍ നീളമുള്ള 200 സ്പാനുകളാണ് പാലത്തിലുള്ളത്. റെയിൽവേ എഞ്ചിനീയറിങ് വിഭാഗം 535 കോടി രൂപ ചെലവിലാണ് പുതിയ പാമ്പൻ പാലം നിർമ്മിച്ചത്.
Be the first to comment