ശബരിമലയില്‍ തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുന്നു. വൃശ്ചികം ഒന്നിന് ശബരിമല ദർശനം നടത്തിയത് 65,000 ത്തിനടുത്ത് തീർത്ഥാടകരാണ്. ഇതില്‍ സ്‌പോട്ട് ബുക്കിങ് വഴി എത്തിയത് 3017 പേരാണ്. പുല്ലുമേട് വഴി 410 പേര്‍ എത്തിയപ്പോള്‍, ആദ്യ ദിനം എത്താന്‍ കഴിയാത്തവരും വ്യശ്ചികം ഒന്നിന് മല ചവിട്ടി.
വെർച്ചുൽ ക്യൂ വഴി 70,000 പേരാണ് രജിസ്റ്റർ ചെയ്തത്. എന്നാൽ ബുക്ക് ചെയ്ത എല്ലാവരും എത്തിയില്ല. വെർച്വൽ ക്യൂവും സ്പോട്ട് ബുക്കിംഗുമടക്കം 65,000 ത്തിനടുത്ത് തീർത്ഥാടകർ ദർശനം നടത്തിയെന്നാണ് ദേവസ്വം ബോർഡിൻ്റെ കണക്ക്. ഇന്നും രാവിലെ മൂന്നു മണിക്ക് ശബരിമല നട തുറന്നു.
തിരക്ക് വര്‍ദ്ധിച്ചിട്ടും, ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടിവരുന്നില്ലെന്നതാണ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസം പകരുന്നത്. മിനിറ്റില്‍ പതിനെട്ടാംപടി ചവിട്ടുന്നത് 80 ന് മുകളില്‍ തീര്‍ത്ഥാകരാണ്.
ശബരിമല ദർശനത്തിനായി എത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനത്തിൻ്റെ പരിശുദ്ധി കൂടി കാത്തു സൂക്ഷിക്കണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. പരിസ്ഥിതിക്കും ആചാരത്തിന് വിരുദ്ധമായ പല ഉൽപ്പനങ്ങളും ഇരുമുട്ടികെട്ടിൽ കരുതുന്നത് ഉപേക്ഷിക്കണമെന്ന് തന്ത്രി പറഞ്ഞു. മാളിക പുറത്തും ചില തെറ്റായ പ്രവണതകൾ തുടരുന്നത് ഭക്തർ തിരുത്തണമെന്നും അദ്ദേഹം ആവശ്യപെട്ടു.
Be the first to comment