‘ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും ടിഡിഎഫ് സമരം ചെയ്തത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി’; വിമര്‍ശനവുമായി കെ ബി ഗണേഷ്‌കുമാര്‍

ശമ്പളം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി സിഎംഡി ഓഫീസില്‍  ടിഡിഎഫ് പ്രതിഷേധിച്ചതിന് എതിരെ ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. ശമ്പളം ഇന്ന് വിതരണം ചെയ്യുമെന്ന് അറിഞ്ഞിട്ടും രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണ്  ടിഡിഎഫ് സമരം ചെയ്തത് എന്ന് മന്ത്രി. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യിഡിഎഫിന് വിടുപണി ചെയ്യുകയാണ് ടിഡിഎഫ്. രാവിലെ നല്‍കേണ്ടിയിരുന്ന ശമ്പളം ഉച്ചയ്ക്ക് ശേഷം വിതരണം ചെയ്യേണ്ടി വന്നത് സമരം ചെയ്തവര് CMD യേ അടക്കം ഓഫീസില്‍ കയറാന്‍ അനുവദിക്കാത്തത് കൊണ്ടാണെന്നും മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ രണ്ട് മാസമായി ശമ്പളം ഒരുമിച്ച് കൊടുക്കുകയാണ്. ആദ്യത്തെ മാസം ശമ്പളം കൊടുത്തത് 12 തിയതിയാണ്. രണ്ടാമത്തെ മാസം 17 തിയതിയും കൊടുത്തു. രണ്ടു മാസം ഒരുമിച്ച് കൊടുത്തത് വളരെ പ്രയാസപ്പെട്ടാണ്. തൊഴിലാളികളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഇത് ചെയ്തത്. ഇന്ന് ശമ്പള വിതരണം ആരംഭിക്കും എന്നും എല്ലാവരും അറിഞ്ഞിരുന്നു. എന്നിട്ടും ടിഡിഎഫ് ഇന്ന് അനാവശ്യമായി പ്രതിഷേധിക്കുകയാണ്. ഇത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം അല്ല. പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ഉള്ള ശ്രമമാണിത്. യുഡിഎഫിന് വേണ്ടി വിടുപണി ചെയ്യുകയാണ് അവര്‍. എംഡിയെ അടക്കം ടിഡിഎഫ് തടഞ്ഞ് വെച്ച് സമരം ചെയ്യുന്നു – ഗണേഷ്‌കുമാര്‍ വ്യക്തമാക്കി.

ശമ്പളം കൊടുക്കുന്നത് തടയാന്‍ ആണ് ടിഡിഎഫ് ശ്രമിക്കുന്നതെന്നും ഉദ്യോഗസ്ഥന്മാരെ ഓഫീസില്‍ കയറ്റാതെ ഇരുന്നാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*