പത്രങ്ങളിൽ പരസ്യം കൊടുത്തത് കൊണ്ട് ഒരു വോട്ടും മാറില്ല, പാലക്കാട്‌ പോളിങ് ശുഭകരം; കെ മുരളീധരൻ

യുഡിഎഫിന് കിട്ടേണ്ട ഒരു വോട്ട് പോലും ഇല്ലാതാക്കാൻ എൽഡിഎഫിന്റെ പരസ്യങ്ങൾക്ക് കഴിയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ശുഭപ്രതീക്ഷയാണുള്ളത്. ഇലക്ഷൻ കഴിഞ്ഞാലും കേരളത്തിൽ മതസൗഹാർദം വേണം. അതിന്റെ കടക്കൽ കത്തിവെക്കുന്ന പ്രസ്താവനയാണ് ഇടതുപക്ഷമുന്നണി രണ്ട് പ്രമുഖ പത്രങ്ങളിലും നൽകിയ വാർത്ത. പത്രങ്ങളിൽ പരസ്യം കൊടുക്കുന്നത് കൊണ്ട് മാത്രം ഇവിടെ ആരും ജയിക്കാൻ പോകുന്നില്ലെന്ന് കെ മുരളീധരൻ വ്യക്തമാക്കി.

എൽഡിഎഫിന്റെ പത്രപരസ്യം ഒരു തരത്തിലും വോട്ടെടുപ്പിനെ ബാധിക്കില്ല. ഇടതുപക്ഷം ചെയ്യാൻ പാടില്ലാത്ത കാര്യമായിരുന്നു ഇന്നലെ നടന്നത്. സർക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒന്നും പറയുന്നില്ല. ഇത്രയും മോശമായ ഒരു സമീപനം ശരിയല്ല അദ്ദേഹം കൂട്ടിച്ചേർത്തു.

സന്ദീപ് വാര്യർ ആർഎസ്എസ് കാര്യാലയത്തിനായി ഭൂമി വിട്ടുകൊടുത്ത സംഭവത്തിലും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. സന്ദീപ് വാര്യരുടെ ഭൂമി കൈമാറ്റം അദ്ദേഹത്തിന്റെ അമ്മ ജീവിച്ചിരുന്ന കാലത്തുള്ള കാര്യമാണ്. അല്ലാതെ അദ്ദേഹമായിട്ട് എഴുതി കൊടുത്തതല്ല. ഭൂമി തിരിച്ചെടുക്കുമ്പോൾ അതിൻ്റേതായ സംഗീതിക വശങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ട്. എന്നാൽ സന്ദീപ് കോൺഗ്രസുകാരനായതിന് ശേഷം ആർഎസ്എസ് ബിജെപിയുമായി ബന്ധപ്പെട്ട ഒരു കാര്യവും സന്ദീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലായെന്ന് അദ്ദേഹം പാർട്ടിക്ക് ഉറപ്പ് നല്കിയിട്ടുള്ളതാണ് അതിനനുസരിച്ചാണ് കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.

അതേസമയം, വയനാടുമായി ബന്ധപ്പെട്ട വി മുരളീധരൻന്റെ പരാമർശം വളരെ ദർഭാഗ്യകരമാണ്. മനുഷ്യ മനസാക്ഷി ഉള്ള ആൾക്ക് അങ്ങനെ പറയാൻ പറ്റില്ല.അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും സംഭവത്തിൽ മാപ്പ് പറയണം. കേന്ദ്രം ഒരു നയാ പൈസ നൽകാതെയാണ് അപമാനിക്കുന്നത്.ഒരു സാധാരണക്കാരൻ പോലും പറയാൻ പാടില്ലാത്ത കാര്യമാണ് വി മുരളീധരൻ പറഞ്ഞിരിക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*