50ന്‍റെ നിറവിൽ സ്വാമി അയ്യപ്പന്‍റെ സ്വന്തം പോസ്‌റ്റ് ഓഫിസ്; അറിയാം ചില പ്രത്യേകതകള്‍

പത്തനംതിട്ട: 50ൻ്റെ നിറവിൽ സന്നിധാനം പോസ്‌റ്റ് ഓഫിസ്. 1974ലെ മണ്ഡലകാലത്താണ് പൂർണ സംവിധാനങ്ങളോടെ ശബരിമല സന്നിധാനത്ത് തപാൽ വകുപ്പ് പോസ്‌റ്റ് ഓഫിസ് സ്ഥാപിച്ചത്. അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ജിപി മംഗലത്തുമഠമായിരുന്നു ഉദ്ഘാടകൻ. ഒരു പോസ്‌റ്റ് മാസ്‌റ്ററും നാല് ജീവനക്കാരുമാണ് സന്നിധാനം പോസ്‌റ്റ് ഓഫിസിൽ നിലവിലുള്ളത്. മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രമാണ് പോസ്‌റ്റ് ഓഫിസ് തുറന്ന് പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടേ രണ്ട് പേരാണുള്ളത്. ഒരാൾ ഇന്ത്യൻ രാഷ്‌ട്രപതിയാണെങ്കിൽ മറ്റൊരാൾ ശബരിമല അയ്യപ്പനാണ്. സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം പിൻകോഡ് – 689713 എന്ന വിലാസത്തിൽ നിരവധി കത്തുകളും കാണിക്കയായി മണി ഓഡറുകളും ഈ പോസ്‌റ്റ് ഓഫിസിൽ ലഭിക്കും.

തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിൽ സ്വാമി അയ്യപ്പന് നിരവധി സന്ദേശങ്ങളും ഭക്തർ അയക്കാറുണ്ട്. ഇവയെല്ലാം ദേവസ്വം അധികൃതർക്ക് കൈമാറുമെന്ന് സന്നിധാനം പോസ്‌റ്റ്‌ മാസ്‌റ്റർ എം മനോജ് കുമാർ പറഞ്ഞു. പതിനെട്ടാം പടിക്ക് മുകളിൽ അയ്യപ്പവിഗ്രഹമുള്ള ഇവിടുത്തെ തപാൽമുദ്രക്കും ഏറെ പ്രത്യേകതയുണ്ട്.

 

Be the first to comment

Leave a Reply

Your email address will not be published.


*