
തിരുവനന്തപുരം: ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് നോട്ട്സ് ഉള്പ്പടെ പഠന കാര്യങ്ങള് വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്ന്നാണിത്.
തിരുവനന്തപുരം: ഹയര് സെക്കന്ഡറി വിദ്യാര്ഥികള്ക്ക് നോട്ട്സ് ഉള്പ്പടെ പഠന കാര്യങ്ങള് വാട്സാപ്പ് പോലുള്ള സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. ബാലാവകാശ കമീഷന് ഇടപെടലിനെ തുടര്ന്നാണിത്.
കോവിഡ് കാലത്ത് ഓണ്ലൈന് പഠനമായിരുന്നെങ്കിലും നിലവില് സ്കൂളുകളില് നേരിട്ടാണ് ക്ലാസ് നടക്കുന്നത്. കുട്ടികള്ക്ക് പഠനകാര്യങ്ങള് ഓര്ത്തിരിക്കാനും ശരിയായി മനസ്സിലാക്കാനും നോട്ട്സ് ഉള്പ്പടെ സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി ഗുണകരമല്ലെന്നു സര്ക്കുലറില് പറയുന്നു.
കുട്ടികള്ക്ക് നേരിട്ട് ക്ലാസില് ലഭിക്കേണ്ട പഠനാനുഭവങ്ങള് നഷ്ടമാക്കുന്നത് പൂര്ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള് ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള് സ്കൂളുകളില് ഇടവിട്ട് സന്ദര്ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ആരായേണ്ടതുമാണ്.
പഠന കാര്യങ്ങള് സാമൂഹികമാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികള്ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള് സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള് പരാതി നല്കിയതിനെ തുടര്ന്ന് ബാലാവകാശ കമീഷന് അംഗം എന്. സുനന്ദ നല്കിയ നോട്ടീസിനെ തുടര്ന്നാണ് എല്ലാ ആര്ഡിഡിമാര്ക്കും സ്കൂള് പ്രിന്സിപ്പല്മാര്ക്കും വിദ്യാഭ്യാസ വകുപ്പ് സര്ക്കുലര് നല്കിയത്.
വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള് ഓണ്ലൈനില് ചിത്രീകരിച്ച് മറ്റുള്ളവര്ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്പ്പെടെയുള്ള സംഭവങ്ങള് വാട്സാപ്പ് നമ്പറില് അറിയിക്കണമെന്ന് പോലീസ് അഭ്യര്ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിങ്, മോര്ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്ലൈന് സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില് അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, […]
വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തിയിരിക്കുകയാണ്. 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്സ്ചറുകളുമുള്ള ചാറ്റ്-സ്പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത്. സ്പാം മെസേജുകള് ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വാട്സ്ആപ്പ് […]
ന്യൂഡല്ഹി: വാട്സ്ആപ്പില് ഉപയോക്താക്കള്ക്കായി വോയിസ് ട്രാസ്ക്രിപ്ഷന് ഫീച്ചര് എത്തിയേക്കുമെന്ന് റിപ്പോര്ട്ട്. ശബ്ദരീതിയില് നല്കുന്ന സന്ദേശങ്ങള് (വോയ്സ് മെസേജുകള്) ടെക്സ്റ്റ് ഫോര്മാറ്റിലേക്ക് മാറ്റുന്നതാണ് ഫീച്ചര്. ഈ ഫീച്ചര് ലഭ്യമാകണമെങ്കില് എന് ടു എന്ഡ് ട്രാന്സ്ക്രിപ്ഷനില് 150എംബി അധിക ഡേറ്റ ഡൗണ്ലോഡ് ചെയ്യേണ്ടി വരുമെന്നാണ് റിപ്പോര്ട്ട്. വോയ്സ് നോട്ടുകള് ടെക്സ്റ്റ് ഫോര്മാറ്റിലേക്ക് […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment