ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കനത്ത മഴയെ. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കാറ്റിൽ ഡഗൗട്ടിൻ്റെ ഒരു ഭാഗം തകർന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്.
രണ്ടാം ദിനം 3 വിക്കറ്റ് നഷ്ടത്തിൽ 98 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസ്ട്രേലിയ നിലവിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 144 റൺസ് നേടിയിട്ടുണ്ട്. ഉസ്മാൻ ഖവാജ (67), കാമറൂൺ ഗ്രീൻ (19) എന്നിവരാണ് ക്രീസിൽ. ഡേവിഡ് വാർണർ (25), മാർനസ് ലബുഷെയ്ൻ (13), സ്റ്റീവ് സ്മിത്ത് (6), ട്രാവിസ് ഹെഡ് (6) എന്നിവരുടെ വിക്കറ്റാണ് ഓസീസിനു നഷ്ടമായത്.
Be the first to comment