ആന എഴുന്നള്ളിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല, ഉന്നതതലയോഗം ചേരും; മന്ത്രി കെ രാജൻ

ആന എഴുന്നള്ളിപ്പ് വിഷയത്തിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേരുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിയമനിർമ്മാണമോ പരിപാലന ചട്ടത്തിൽ ഭേദഗതിയെ കൊണ്ടുവരാനാണ് നിലവിൽ സർക്കാർ ആലോചന. പൂരം നടത്തിപ്പിൽ കോടതി മാർഗ നിർദ്ദേശങ്ങൾ പ്രായോഗികമല്ല.ഇക്കാര്യത്തിൽ കോടതി നടത്തിയ നിരീക്ഷണങ്ങളോട് യോജിക്കാൻ ആവില്ലെന്നും മന്ത്രി പ്രതികരിച്ചു.

“ആന ഉടമകൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതി കേട്ടില്ല. പാരമ്പര്യവും പ്രൗഡ ഗംഭീരവുമായ ആഘോഷങ്ങളും ഉത്സവങ്ങളും ആണ് നടക്കുന്നത്. വിഷയത്തിൽ ഗൗരവമായ സമീപനം വേണമെന്നാണ് സർക്കാർ നിലപാട്. ചട്ട ഭേദഗതി വേണമോ മറ്റേതെങ്കിലും നടപടി വേണമോ എന്ന് വിദഗ്ധരുമായി ആലോചിച്ചു തീരുമാനിക്കും.വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിക്കുന്നതിനെ കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. പലതരത്തിലുള്ള ആവശ്യങ്ങൾ ഉയർന്നു വരുന്നുണ്ട്. ജെല്ലിക്കെട്ട് മോഡൽ വിതരണം സാധ്യമാകുന്നതിന് പറയാനാവില്ല” മന്ത്രി വ്യക്തമാക്കി.

അതേസമയം, എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണമോ വേണ്ടയോ എന്ന് പറയേണ്ടത് താനല്ല എന്നായിരുന്നു മന്ത്രി കെ രാജന്റെ മറുപടി. നവീൻ ബാബു വിഷയത്തിൽ കേസ് പരിഗണിക്കുകയാണ് കോടതി. സർക്കാർ നേരത്തെ മുതൽ കുടുംബത്തിനൊപ്പം ഉണ്ട് എന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും കെ രാജൻ കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*