മുംബൈ: സ്‌റ്റോക്ക് മാർക്കറ്റ് നിക്ഷേപത്തില്‍ വമ്പന്‍ ലാഭം വാഗ്‌ദാനം ചെയ്‌ത് റിട്ടയേഡ് നാവിക ക്യാപ്‌റ്റനില്‍ നിന്ന് തട്ടിയത് 11.16 കോടി രൂപ. മുംബൈയിലാണ് സംഭവം. ഓഹരി വിപണി നിക്ഷേപത്തിൽ അതീവ തത്പര്യമുണ്ടായിരുന്ന 75 കാരനായ ക്യാപ്‌റ്റനെ തട്ടിപ്പുകാര്‍ കബളിപ്പിക്കുകയായിരുന്നു.
തുടക്കത്തിൽ, തന്‍റെ ഓൺലൈൻ നിക്ഷേപ അക്കൗണ്ടിൽ വന്‍ ലാഭമുണ്ടാകുന്നതായി കണ്ടതായി ഇരയായ വ്യക്തി പറയുന്നു. എന്നാല്‍ ലാഭത്തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ 20 ശതമാനം സേവന നികുതി അടയ്ക്കാൻ പറയുകയായിരുന്നു. കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ക്യാപ്‌റ്റന്‍ മുംബൈ സൗത്ത് സൈബർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഈ വർഷം ഓഗസ്‌റ്റ് മുതൽ നവംബർ വരെയുള്ള കാലയളവില്‍ 11.16 കോടി രൂപ നഷ്‌ടപ്പെട്ടതായി മുംബൈ സൈബര്‍ പോലീസ് അറിയിച്ചു.
തട്ടിപ്പുമായി ബന്ധപ്പെട്ട് കൈഫ് ഇബ്രാഹിം മൻസൂരി എന്നൊരാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇയാളുടെ പക്കല്‍ നിന്നും വിവിധ ബാങ്കുകളുടെ 33 ഡെബിറ്റ് കാർഡുകളും 12 ചെക്ക്ബുക്കുകളും പോലീസ് കണ്ടെടുത്തു.
കൈഫ് ഇബ്രാഹിം മൻസൂരിയുടെ നിർദേശ പ്രകാരമാണ് പണം പിൻവലിച്ചത് എന്നാണ് ചോദ്യം ചെയ്യലില്‍ യുവതി വെളിപ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.
Be the first to comment