ഡീസലിന് അധിക നിരക്ക് ഈടാക്കുന്നതിനെതിരെ കെ.എസ്.ആർ.ടി.സി നല്കിയ ഹര്‍ജി തള്ളി സുപ്രീംകോടതി. ഹർജി തള്ളിയ സുപ്രീംകോടതി പൊതുമേഖല എണ്ണക്കമ്പനികളുടെ നിരക്ക് അധികമാണെങ്കിൽ കോർപ്പറേഷന് മറ്റ് മാർഗ്ഗങ്ങൾ നോക്കുകയല്ലേ നല്ലതെന്നും ചോദിച്ചു. പൊതു മേഖല എണ്ണ കമ്പനികൾ ബൾക്ക് പർച്ചേസർമാർക്കുള്ള ഡീസൽ നിരക്ക് നിശ്ചയിക്കുന്ന രീതി അറിയണമെന്ന കെ.എസ്.ആർ.ടി.സി.യുടെ ആവശ്യം അതിരുകടന്നതാണെന്ന് ജസ്റ്റിസുമാരായ ജെ.ബി പാർഡിവാല ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതിദിനം നാല് ലക്ഷത്തിലധികം ലീറ്റർ ഡീസലാണ് ആവശ്യമായി വരുന്നതെന്നും വിപണി വിലയേക്കാൾ ലിറ്ററിന് ഇരുപത് രൂപയോളമാണ് പൊതുമേഖല എന്ന കമ്പനികൾ ഈടാക്കുന്നതെന്നും കെഎസ്ആർടിസി കോടതിയിൽ പറഞ്ഞു. വിഷയത്തിൽ ഇടപെടാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രീംകോടതി തള്ളിയത്.ബള്‍ക്ക് പര്‍ച്ചേഴ്സിന് എണ്ണകമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത് ചോദ്യം ചെയ്തായിരുന്നു കെഎസ്ആർടിസിയുടെ ഹര്‍ജി.
Be the first to comment