അനധികൃത സ്വത്ത്‌ സമ്പാദന പരാതി; ADGP എം.ആർ അജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു

അനധികൃത സ്വത്ത്‌ സമ്പാദന പരാതിയിൽ എഡിജിപി എം.ആർഅജിത് കുമാറിനെ വിജിലൻസ് ചോദ്യം ചെയ്തു. ആഡംബര വീട് നിർമാണത്തിൽ ഉൾപ്പടെ വിവരങ്ങൾ തേടി. ഈ മാസം അവസാനത്തോടെ വിജിലൻസ് റിപ്പോർട്ട് കൈമാറിയേക്കും. ബന്ധുക്കളുടെപേരിൽ സ്വത്ത് സമ്പാദിക്കുക, കവടിയാറിലെ കോടികളുടെ ഭൂമിയിടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി തുടങ്ങിയ ആരോപണങ്ങളാണ് എ.ഡി.ജി.പി.ക്കെതിരേയുള്ളത്

വിജിലൻസ് എസ് പി കെ എൽ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. പി വി അൻവർ നൽകിയ പരാതിയിലാണ് വിജിലൻസ് അന്വേഷണം. നേരത്തെ പിവി അൻവർ എംഎൽഎക്ക് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന് എം.ആർ അജിത് കുമാർ മൊഴി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ മൊഴിയിലാണ് അജിത് കുമാർ പറഞ്ഞത്.

എഡിജിപി എം ആർ അജിത് കുമാറിനെതിരെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്നത് സെപ്റ്റംബറിലാണ്. .ആർ എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വിവാദത്തിൽ വിമർശമവും പ്രതിഷേധം ഉയർന്നിരുന്ന സാഹചര്യത്തിലായിരുന്നു അനധികൃത സ്വത്ത് സമ്പാദന പരാതിയും ഉയർന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*