കാപ്കോസ് വാർഷിക പൊതുയോഗം നടത്തി

കോട്ടയം: കേരള പാടി പ്രൊക്യൂർമെൻറ് ,പ്രോസസ്സിംഗ് ആൻഡ് മാർക്കറ്റിംഗ് കോ – ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ 4505 (കാപ്കോസ്) ൻ്റെ 3-ാമത് വാർഷിക പൊതുയോഗം കോട്ടയത്തു നടന്നു. കോട്ടയം സഹകരണ അർബൻ ബാങ്ക് ഹാളിൽ നടന്ന പൊതുയോഗത്തിൽ കാപ്കോസ് പ്രസിഡൻ്റ് കെ എം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡൻ്റ് കെ ജയകൃഷ്ണൻ, ഹോണററി സെക്രട്ടറി കെ ജെ അനിൽകുമാർ, കോട്ടയം എആർ ഉണ്ണികൃഷ്ണൻ നായർ, ഭരണ സമിതിയംഗങ്ങളായ പ്രവീൺ കുമാർ പി, കെ ഡി സുഗതൻ, റ്റി എം രാജൻ, റ്റി റ്റി സെബാസ്റ്റ്യൻ, സുരേഷ് ബാബു എൻ ബി, ബാബു ജോൺ, പി സി സുകുമാരൻ, അഡ്വ.ബി മഹേഷ്ചന്ദ്രൻ, സബിത പ്രേംജി, പ്രമീളദേവി ബി, മേഘല ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*