മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശക്തമായ തിരിച്ചുവരവ്. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് ആയിരത്തിലധികം പോയിന്റാണ് കുതിച്ചത്. സെന്‍സെക്സ് 82000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ് വ്യാപാരം തുടരുന്നത്. കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍ വാങ്ങാമെന്ന പ്രതീക്ഷയില്‍ ബ്ലൂചിപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ വാക്കുകളുമാണ് പ്രധാനമായി വിപണിയെ സ്വാധീനിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കാണ് കണ്ടത്. ഇതില്‍ നിന്ന് വ്യത്യസ്തമായി വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ചതും വിപണിക്ക് ഗുണം ചെയ്തു.എന്‍എസ്ഇ നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. 300 പോയിന്റ് നേട്ടത്തോടെ 24,500 പോയിന്റിന് മുകളിലാണ് നിഫ്റ്റി.
ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ടെക് മഹീന്ദ്ര അടക്കം ഐടി ഓഹരികളാണ് പ്രധാനമായി മുന്നേറുന്നത്. യുഎസ് സമ്പദ് വ്യവസ്ഥ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വലിയ രീതിയില്‍ മുന്നേറുന്നതായുള്ള യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്റെ വാക്കുകളാണ് ഐടി ഓഹരികളെ സ്വാധീനിച്ചത്.
Be the first to comment