ആലപ്പുഴ കളര്‍കോട് അപകടത്തില്‍ മരണം ആറായി. ചികിത്സയിലിരുന്ന എടത്വ സ്വദേശി ആല്‍വിനും മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഇന്നലെയാണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലച്ചോറിനും ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ക്ഷതം ഏറ്റിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജില്‍ രണ്ടു ശസ്ത്രക്രിയകള്‍ നടത്തി.
Related Articles
ബൈക്ക് യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു; എം സി റോഡിൽ ഏറ്റുമാനൂരിനടുത്ത് മാതാ ഹോസ്പിറ്റലിന് സമീപമാണ് അപകടം: വീഡിയോ
ഏറ്റുമാനൂർ: എം സി റോഡിൽ ഏറ്റുമാനൂരിനടുത്ത് മാതാ ഹോസ്പിറ്റലിന് സമീപം ബൈക്ക് യാത്രികരെ അതെ ദിശയിൽ വന്ന ബസ് പുറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വൈദികനും ശ്രുശ്രുഷിയും പരിക്കുകൾ ഏൽക്കാതെ രക്ഷപെട്ടു. ബസ് അമിത വേഗതയിലായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
കോട്ടയത്ത് വാഹനങ്ങളുടെ കൂട്ടയിടി; സ്കൂട്ടർ യാത്രക്കാരി രക്ഷപെട്ടത് തലനാരിഴയ്ക്ക്
എംസി റോഡിൽ കോട്ടയം മണിപ്പുഴയിൽ വാഹനങ്ങളുടെ കൂട്ടയിടി. മണിപ്പുഴ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് മുന്നിൽ രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി സ്കാനിയ ബസും, 2 സ്കൂട്ടറും, കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ കാരിത്താസ് ആശുപത്രിയിലെ നഴ്സ് ധന്യ തോമസ് പരുക്കുകളോടെ അദ്ഭുതകരമായി രക്ഷപെട്ടു. കോട്ടയം ഭാഗത്തുനിന്നു വന്ന […]
ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർക്ക് ദാരുണാന്ത്യം
ലഖ്നൗ: ഉത്തർപ്രദേശിൽ തീർഥാടകർ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 7 കുട്ടികളും എട്ട് സ്ത്രീകളുമടക്കം 15 പേർ മരിച്ചതായി പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽനിന്ന് പൂർണിമ ദിനത്തിൽ ഗംഗാ നദിയിൽ പുണ്യസ്നാനം നടത്തുന്നതിനായി തീർത്ഥാടകർ കാദർഗഞ്ചിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. എതിരെ വന്ന കാറിനെ ഇടിക്കാതിരിക്കാനായി വാഹനം വെട്ടിച്ചപ്പോൾ […]
Be the first to comment