‘ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹം; വീഴ്ച വരുത്തിയത് ആരാണ്?’ വിഡി സതീശൻ

ടീ കോമിന് നഷ്ടപരിഹാരം നൽകാനുള്ള നീക്കം ദുരൂഹമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീഴ്ച വരുത്തിയത് ആരാണ് സർക്കാർ ആണോ ടീകോം ആണോ എന്ന് വിഡി സതീശൻ ചോദിച്ചു. കരാർ ലംഘനമുണ്ടായെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 2005 ൽ കൃത്യമായ എംഒയു ഉണ്ടായിരുന്നുവെന്ന് അദ്ദേഹം  പറഞ്ഞു.

തൊഴിൽ തോത് കുറഞ്ഞാൽ നഷ്ടപരിഹാരം നൽകണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. എന്നാൽ അച്യുതനന്ദൻ സർക്കാർ വ്യവസ്ഥകൾ മാറ്റി. അപ്പോഴും ടീ കോമിന് വീഴ്ച സംഭവിച്ചാൽ നഷ്ടപരിഹാരം ഈടാക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. 8 വർഷത്തിൽ സർക്കാർ പരിശോധന നടത്തിയില്ല. ഭൂമി കച്ചവടം മാത്രമാണ് സർക്കാർ ലക്ഷ്യമെന്ന് വിഡി സതീശൻ പറഞ്ഞു. ടീ കോമിന് നഷ്ടപരിഹാരം നൽകരുത് പിന്മാറണമെന്ന് വിഡ സതീശൻ ആവശ്യപ്പെട്ടു.

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാട് സർക്കാരിന് ചിലകാര്യങ്ങൾ ഒളിക്കാനുള്ളത് കൊണ്ടാണെന്ന് വിഡി സതീശൻ പറഞ്ഞു. പ്രശാന്തൻ ആരുടെ ബിനാമിയാണെന്നും ആരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കുടുംബത്തിന്റെ ആവശ്യം സർക്കാർ എന്തുകൊണ്ടാണ് അംഗീകരിക്കുന്നത്. പോലീസ് അന്വേഷണത്തിൽ കുടുംബത്തിന് നീതി കിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*