യൂണിവേഴ്സിറ്റി കോളജിലെ ഭിന്നശേഷി വിദ്യാർത്ഥിക്ക് നേരെയുണ്ടായത് ക്രൂരമായ സംഭവം; അധികൃതർ നടപടി എടുത്തില്ലെങ്കിൽ ഇടപെടും, ഗവർണർ

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഭിന്നശേഷി വിദ്യാർത്ഥിയ്ക്ക് നേരെയുണ്ടായ മർദ്ദനം ക്രൂരമായ സംഭവമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ കഴിയാത്തതാണ്. കോളജ് അധികൃതർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമങ്ങളും നടപടികളും പാലിച്ചില്ലെങ്കിൽ തീർച്ചയായും താൻ ഇടപെടുമെന്നും വിഷയത്തിൽ അടിയന്തരമായി തന്നെ നടപടി സ്വീകരിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു.

എസ്എഫ്ഐയെ പ്രതിക്കൂട്ടിൽ നിർത്തിയുള്ള ഇടിമുറി ആരോപണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്നും വീണ്ടുമുയരുകയാണ്. ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാര്‍ യൂണിറ്റ് മുറിയിൽ തടഞ്ഞുവെച്ചു മർദ്ദിച്ചെന്നാണ് പരാതി.

വൈകല്യമുള്ള കാലിൽ ഉൾപ്പടെ ചവിട്ടിയെന്നും തലയിൽ കമ്പ് കൊണ്ട് അടിച്ചെന്നും മർദ്ദനമേറ്റ വിദ്യാർത്ഥി മൊഴി നൽകിയിട്ടുണ്ട്. മരത്തില്‍ കയറി കൊടികെട്ടാന്‍ തയ്യാറാക്കാത്തതിനാലാണ് തന്നെ അവർ മർദിച്ചതെന്ന് വിദ്യാർത്ഥി ട്വന്റി ഫോറിനോട് പറഞ്ഞു.വിദ്യാർത്ഥിയെ ഇടിമുറിയിൽ തടഞ്ഞുവെയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അമല്‍ ചന്ദ്,സെക്രട്ടറി വിധു ഉദയ, ഭാരവാഹികളായ മിഥുന്‍,അലന്‍ ജമാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മർദ്ദനം. വിദ്യാർത്ഥിയെ അടിക്കുന്നത് തടയാനെത്തിയ സുഹൃത്ത് അഫ്സലിനെയും ഭാരവാഹികൾ തല്ലി. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു മണിക്കൂറിന് ശേഷം വിദ്യാർത്ഥിയെ വിട്ടയക്കുകയും ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*