ലണ്ടൻ: ബ്രിട്ടനിലുള്ള വിദേശികളുടെബയോമെട്രിക് റസിഡൻ്റ് പെർമിറ്റുകൾ അഥവാ ബിആർപി കാർഡുകൾ ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റാനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി. ഡിസംബർ 31നകം എല്ലാ ബിആർപി കാർഡുകളും ഇയു സെറ്റിൽമെന്റ് വീസ സ്കീമും (ഇയുഎസ്എസ്) ബയോമെട്രിക് റസിഡൻസ് കാർഡുകളും (ബിആർസി) യുകെ വീസ അക്കൗണ്ടുകൾ വഴി ഓൺലൈൻ ഫോർമാറ്റിലേക്ക് മാറ്റണമെന്നായിരുന്നു ഹോം ഓഫിസിന്റെ നിർദേശം.
ഇതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കവേ ഒട്ടേറെ സാങ്കേതിക തടസങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും പലരും ചൂണ്ടിക്കാട്ടിയതോടെയാണ് ഇതിനുള്ള കാലാവധി മൂന്നു മാസം കൂടി നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചത്.
Be the first to comment