ന്യൂഡല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മിയുടെ പുതിയ ഫോണായ 14എക്‌സ് ഫൈവ് ജി ഡിസംബര്‍ 18ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാവുന്ന ഫോണ്‍ ഫ്‌ളിപ്പ്കാര്‍ട്ട്, realme.com എന്നിവ വഴി വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കുക.
റിയല്‍മി 14എക്‌സ് ഫൈവ് ജിക്ക് മൂന്ന് വ്യത്യസ്ത റാമും സ്റ്റോറേജ് വേരിയന്റുകളുമുണ്ടാകും. എട്ട് ജിബി വരെയാണ് റാം ഉണ്ടാവുക. 256 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജുള്ള വേരിയന്റോടെയായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. ഡയമണ്ട് കട്ട് ഡിസൈനുള്ള ഗ്രേഡിയന്റ് ബാക്ക് പാനലും എല്‍ഇഡി ഫ്‌ലാഷിനൊപ്പം രണ്ട് കാമറ സെന്‍സറുകള്‍ ഉള്‍ക്കൊള്ളുന്ന ദീര്‍ഘചതുര കാമറ ഐലന്‍ഡുമാണ് ഫോണിന്റെ മറ്റു ഫീച്ചറുകള്‍.
6,000 mAh ബാറ്ററിയുള്ള 6.67 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയും പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണത്തിനായി IP69 സര്‍ട്ടിഫിക്കേഷനും ഫോണിന്റെ പ്രത്യേകതകളായി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്.
കൂടാതെ, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്‌കാനറും വോളിയം റോക്കേഴ്‌സും ഉള്ള പവര്‍ ബട്ടണ്‍ സ്മാര്‍ട്ട്ഫോണിന്റെ വലതുവശത്ത് ഉണ്ടായിരിക്കും.11,999 രൂപയായിരിക്കും പ്രാരംഭ വില.15,000 രൂപയില്‍ താഴെയുള്ള IP69 സര്‍ട്ടിഫിക്കേഷനുമായി വരുന്ന ഇന്ത്യയിലെ ആദ്യത്തെ സ്മാര്‍ട്ട്ഫോണായിരിക്കും ഇതെന്ന് കമ്പനി അവകാശപ്പെട്ടു.
Be the first to comment