കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും

കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ നാലാം ദിനത്തിൽ 67 സിനിമകൾ പ്രദർശിപ്പിക്കും. ഇതിൽ 16 സിനിമകളുടേത് ഐഎഫ്എഫ്കെയിലെ ആദ്യപ്രദർശനമാണ്. മേളയിലെ ആദ്യ ഞായറാഴ്ച വലിയ തിരക്കാണ് എല്ലാ തീയറ്ററുകളിലും അനുഭവപ്പെട്ടത്. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനമായ ഇന്ന് അപ്പുറം, മുഖക്കണ്ണാടി, വിക്ടോറിയ, കിഷ്കിന്ധാകാണ്ഡം, വെളിച്ചം തേടി, സൗദി വെള്ളക്ക എന്നീ മലയാള സിനിമകൾ പ്രദർശിപ്പിക്കും. ഇതുൾപ്പടെ 14 തിയേറ്ററുകളിലായി പ്രദർശിപ്പിക്കുന്നത് 67 സിനിമകൾ.

റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ അകിര കുറസോവയുടെ സെവൻ സമുറായിയാണ് ഇന്നത്തെ മറ്റൊരു പ്രധാനപ്പെട്ട പ്രദർശനം. ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് നേടിയ ആൻഹുയിയുടെ ബോട്ട് പീപ്പിൾ, ദ പോസ്റ്റ് മോഡേൺ ലൈഫ് ഓഫ് മൈ ഓണ്ട് എന്നീ സിനിമകൾ പ്രദർശിപ്പിക്കും. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ക്രിസ്റ്റൽ ബെയർ പുരസ്കാരം നേടിയ യങ്ങ്ഹാർട്ട്സും ഇന്ന് പ്രദർശിപ്പിക്കും.

16 സിനിമകളുടെ മേളയിലെ ആദ്യപ്രദർശനവും ഇന്ന് നടക്കും. ഫ്രഞ്ച് സംഗീതസംവിധായകയും നിർമ്മാതാവുമായ ബിയാട്രിസ് തിരിയറ്റിൻ്റെ അരവിന്ദൻ സ്മാരക പ്രഭാഷണവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് പരിപാടി.

Be the first to comment

Leave a Reply

Your email address will not be published.


*