രാജ്യസഭയില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷ തര്‍ക്കം. ചര്‍ച്ചയ്ക്കിടെ ധനമന്ത്രി നിര്‍മല സീതാരാമന് കോണ്‍ഗ്രസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചതോടെയാണ് ശക്തമായ വാക്പോര് സഭയില്‍ ഉണ്ടായത്. കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നല്ലതാണെങ്കിലും പ്രവൃത്തി നല്ലതല്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കുറ്റപ്പെടുത്തി. ‘ഞാന്‍ മുനിസിപ്പാലിറ്റി സ്കൂളിലാണ് പഠിച്ചത്. എനിക്ക് വായിക്കാനറിയാം. എന്നാല്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് പഠിച്ചത് ജവഹര്‍ലാല്‍ നെഹറു സര്‍വകലാശാലയിലാണ്. അവരുടെ ഭാഷ മികച്ചതാണെന്നതില്‍ സംശയമില്ല. എന്നാല്‍ പ്രവൃത്തി നല്ലതല്ല’- ഖാര്‍ഗെ വിമര്‍ശിച്ചു.
മനുസ്മൃതി അനുസരിച്ച് നിമയനിര്‍മാണം നടത്താന്‍ ലക്ഷ്യമിടുകയാണ് ബിജെപി. രണഘടനയേയും ദേശീയ പതാകയേയും അശോകചക്രത്തേയും വെറുക്കുന്നവര്‍ കോണ്‍ഗ്രസിനെ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഖാര്‍ഗെ പറഞ്ഞു. ജനസംഘം, രാഷ്ട്രീയ സ്വയംസേവക് സംഘം എന്നിവര്‍ ദേശീയ പതാകയെയും ഭരണഘടനയെയും എതിര്‍ത്തിരുന്നു. ഭരണഘടന കത്തിച്ചവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കറുടെയും ജവഹര്‍ലാല്‍ നെഹ്രുവിന്റെയും മഹാത്മാഗാന്ധിയുടെയും കോലം രാംലീല മൈതാനിയില്‍ കത്തിച്ചവരാണ് ഇവരെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയുടെ ഭരണത്തിനിടയില്‍ ഭരണഘടനയെ ശക്തിപ്പെടുത്താനായി ഒന്നും ചെയ്തിട്ടില്ലെന്ന് ഖാര്‍ഗെ പറഞ്ഞു. ലോക്സഭയില്‍ പ്രധാനമന്ത്രി കളളമാണ് പറയുന്നത്. പ്രധാനമന്ത്രി ജീവിക്കുന്നത് മിഥ്യയിലാണ്. പക്ഷേ ഒരിക്കലും വര്‍ത്തമാനകാലത്ത് ജീവിക്കുന്നില്ല’ എന്നും അദ്ദേഹം പറഞ്ഞു. മുന്‍പ്രധാനമന്ത്രിമാരായ ജവഹര്‍ലാല്‍ നെഹറുവും ഇന്ദിരാഗാന്ധിയും ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നത് രാജ്യത്തെ ജനാധിപത്യം ശക്തിപ്പെടുത്താന്‍ ആയിരുന്നില്ല, അവരുടെ കുടുംബത്തെ സംരക്ഷിക്കാനായിരുന്നുവെന്ന് നിര്‍മല സീതാരാമന് നേരത്തെ ചര്ച്ചയ്ക്ക്തുടക്കമിട്ട് വിമര്‍ശിച്ചിരുന്നു.
Be the first to comment