ന്യൂഡല്‍ഹി: ഓഹരി വിപണിയില്‍ ഇന്നും നഷ്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 500ലധികം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റിയിലും സമാനമായ ഇടിവ് ദൃശ്യമായി. 150ല്‍പ്പരം പോയിന്റ് ഇടിഞ്ഞ നിഫ്റ്റി 24,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ പോകുമോയെന്ന ഭീഷണിയിലാണ്.
ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ വില്‍പ്പന സമ്മര്‍ദ്ദം കൂടിയതാണ് വിപണിയെ ബാധിച്ചത്. ഇന്നലെയും നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപാരം അവസാനിപ്പിച്ചത്. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ്, ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. സിപ്ല, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ നേട്ടത്തിലാണ്.
അതേസമയം ഡോളറിനെതിരെ രൂപയുടെ ഇടിവ് തുടരുകയാണ്. ഇന്ന് ഒരു പൈസയുടെ നഷ്ടം നേരിട്ടത്തോടെ രൂപയുടെ മൂല്യം വീണ്ടും സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി. 84.92 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇന്നലെ 11 പൈസയുടെ നഷ്ടത്തോടെ 84.91 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ ബാധിച്ചത്.
Be the first to comment