ന്യൂഡല്‍ഹി: റേ-ബാന്‍ സ്റ്റോറീസ് സ്മാര്‍ട്ട് ഗ്ലാസില്‍ പുതിയ അപ്ഡേറ്റുമായി മെറ്റാ. പുതുതായി അവതരിപ്പിച്ച അപ്ഗ്രേഡില്‍ ലൈവ് ട്രാന്‍സ്ലേഷനും എഐ ഫീച്ചറുകളുമാണ് ആകര്‍ഷണം. ലെവ് ട്രാന്സ്ലേഷന് ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് സംഭാഷണങ്ങള്‍ തത്സമയം വിവര്‍ത്തനം ചെയ്ത് നല്കുന്നു. വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നവരുമായി ഇടപഴകുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ പ്രയോജനം ചെയ്യും.
വി11 സോഫ്റ്റ്വെയര് അപ്ഡേറ്റിലാണ് ഈ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പുതിയ അപ്ഡേറ്റ് മെറ്റയുടെ എഐ ചാറ്റ്ബോട്ട് അസിസ്റ്റന്റിലേക്ക് വിഡിയോ ചേര്‍ക്കുന്നു, ഇത് റേ-ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകളെ ഉപയോക്താവ് എന്താണ് കാണുന്നതെന്ന് അറിയാനും തത്സമയം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും അനുവദിക്കുന്നു. സ്മാര്‍ട്ട് ഗ്ലാസുകള്‍ക്ക് സംഭാഷണങ്ങള്‍ ഇംഗ്ലീഷില്‍ നിന്നും സ്പാനിഷിലേക്ക്, ഫ്രഞ്ച് അല്ലെങ്കില്‍ ഇറ്റാലിയന്‍ ഭാഷകളിലേക്ക് തത്സമയം വിവര്‍ത്തനം ചെയ്യാന്‍ കഴിയും.
വിഡിയോകള്‍ സ്വയമേവ പകര്‍ത്താനും എഡിറ്റ് ചെയ്യാനും ഗ്ലാസിലെ എഐ വിഡിയോ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ആകര്‍ഷകമായ കണ്ടെന്റുകള് ഉപയോക്താക്കള്‍ക്ക് വിവിധ വിഡിയോ ടെംപ്ലേറ്റുകളില്‍ നിന്നും ഫില്‍ട്ടറുകളില്‍ നിന്നും തെരഞ്ഞെടുക്കാം. വിഡിയോയിലെ പ്രധാന നിമിഷങ്ങള്‍ ഹൈലൈറ്റ് ചെയ്യാനും അടിക്കുറിപ്പുകള്‍ നിര്‍ദ്ദേശിക്കാനും ഈ കണ്ണടകള്‍ക്ക് കഴിയും.
Be the first to comment