എറണാകുളം: അങ്കമാലി അതിരൂപതയിലെ വൈദികർക്കെതിരെ കൂട്ടനടപടി. ജനാഭിമുഖ കുർബാനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന വൈദികർക്കെതിരെ വിമത പ്രവർത്തനം ആരോപിച്ചാണ് നടപടി. എറണാകുളം അങ്കമാലി അതിരൂപതയിലെ നാല് വൈദികർക്കെതിരെയാണ് നടപടിയെടുത്തത്. ഫാദർ വർഗീസ് മണവാളന്‍, ഫാദർ ജോഷി വേഴപ്പറമ്പിൽ, തോമസ് വാളൂക്കാരൻ, ബെന്നി പാലാട്ടി എന്നിവർക്കെതിരെയാണ് നടപടിയെടുത്തത്.
നടപടി നേരിട്ട നാല് വൈദികരെയും ചുമതലകളിൽ നിന്ന് നീക്കി. എറണാകുളം സെന്‍റ്‌മേരീസ് ബസിലിക്കയിലെ അഡ്‌മിനിസ്ട്രേറ്റർ ആയിരുന്ന ഫാദർ വർഗീസ് മണവാളനെ പ്രീസ്റ്റ് ഹോമിലേക്ക് മാറ്റി. തൃപ്പൂണിത്തുറ, പാലാരിവട്ടം, മാതാനഗർ എന്നീ പള്ളികളിലെ വികാരിമാരായിരുന്ന മൂന്ന് പേരെയും വിമത പ്രവർത്തനം ആരോപിച്ചാണ് ചുമതലകളിൽ നിന്ന് നീക്കിയത്. നടപടി നേരിട്ട വൈദികർ അതിരൂപത സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങളുമായി സഹകരിച്ചിരുന്നു.
Be the first to comment