ജിപിടി-4 VS ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ്; പ്രതീക്ഷയ്ക്കും അപ്പുറമുള്ള നിര്‍മിത ബുദ്ധി; ഗൂഗിള്‍ ഡീപ്പ് മൈന്‍ഡിന്റെ പുതിയ അവകാശവാദങ്ങള്‍ ഇങ്ങനെ

മനുഷ്യചിന്തയുടെ പ്രതീക്ഷയ്ക്കപ്പുറം നിര്‍മിത ബുദ്ധിയെ വളര്‍ത്തുന്ന എഐ മോഡല്‍ ജെമിനി 2.0 ഫ്‌ളാഷ് തിങ്കിംഗ് ലോഞ്ച് ചെയ്ത് ഗൂഗിള്‍. ഓപ്പണ്‍ എഐയുടെ ജിപിറ്റി-4 ടര്‍ബോ റീസണിംഗ് സിസ്റ്റത്തോട് നേരിട്ട് ഏറ്റുമുട്ടാന്‍ തന്നെയാണ് ഗൂഗിളിന്റെ പുറപ്പാട്. മനുഷ്യന്‍ ചോദിക്കുന്ന പ്രോംപ്റ്റുകള്‍ക്കനുസരിച്ചുള്ള ഉത്തരങ്ങള്‍ നല്‍കുന്ന സാധാരണ പ്ലാറ്റ്‌ഫോമിന് പകരമായി ആ ഉത്തരത്തിലേക്ക് എത്തുന്നതിന് സഹായിച്ച ചിന്താരീതിയും പ്രക്രിയകളും കൂടി വിശദീകരിക്കുന്നതാണ് ജെമിനി ഫ്‌ളാഷ് തിങ്കിംഗ്. 

സങ്കീര്‍ണപ്രശ്‌നങ്ങളെ വരെ ലളിതവത്കരിച്ച് വിശദീകരിക്കാനും ഉത്തരം കണ്ടെത്താനും ജെമിനി 2.Oന് കഴിയുമെന്നാണ് ഗൂഗിള്‍ ഡീപ്പ് മൈന്‍ഡ് ചീഫ് സയന്റിസ്റ്റ് ജെഫ് ഡിയാനും എ ഐ സ്റ്റുഡിയോ പ്രോഡക്ട് ലീഡ് ലോഗന്‍ കില്‍പാട്രിക്കും അവകാശപ്പെടുന്നത്. മനുഷ്യന്റെ യുക്തിവിചാരത്തിന് പകരമാകാനാകില്ലെങ്കിലും മനുഷ്യചിന്തയും യുക്തിവിചാരവുമായും സാമ്യമുള്ള തരത്തില്‍ ചോദ്യങ്ങള്‍ക്ക് ജെമിനി 2.0ക്ക് മറുപടി നല്‍കാനാകും. ഇത് പ്രോഗ്രാമിങ് രംഗത്തും ഊര്‍ജതന്ത്രം ഗണിതം എന്നിവയിലും വലിയ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ജെമിനി 2.0 ഫ്‌ലാഷ് തിങ്കിംഗ് കൂടുതല്‍ വേഗത്തില്‍ സെര്‍ച്ച് റിസള്‍ട്ടുകള്‍ നല്‍കുമെന്നും ജെഫ് ഡീന്‍ പറഞ്ഞു. പരീക്ഷണഘട്ടത്തില്‍ ഒരു സങ്കീര്‍ണമായ ഫിസിക്‌സ് പ്രോബ്രം ജെമിനി 2.0 ഫ്‌ലാഷ് തിങ്കിംഗ് വളരെ വേഗത്തില്‍ പരിഹരിക്കുകയും ഇതിന് കൃത്യവും യുക്തിഭദ്രവുമായ വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. വിഷ്വല്‍, ടെക്സ്റ്റ് ഡാറ്റകള്‍ വളരെ വേഗത്തില്‍ അനലൈസ് ചെയ്യാനും റിസള്‍ട്ട് തരാനും ഇതിന് സാധിക്കുമെന്നും ഡീപ്പ് മൈന്‍ഡ് അവകാശപ്പെടുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*