കാറിനു മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് ആറുമരണം. ക്രിസ്തുമസ് അവധിക്കായി വിജയപുരയിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ 6 പേരാണ് അപകടത്തിൽ മരിച്ചത്. രണ്ടു കുട്ടികളും മരിച്ചവരിൽ ഉണ്ട്. ഇന്ന് രാവിലെ ബെംഗളൂരുവിലെ നെലമംഗലയിൽ ദേശീയ പാത 48ലാണ് അപകടം നടന്നത്. ട്രക്ക് ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് കണ്ടെയ്നർ എസ്യുവി കാറിന് മുകളിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തിൽ മരിച്ചവരുടെ പേരുവിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
Related Articles
പുഴപ്പരപ്പില്‍ സോണാര്‍ പരിശോധന, അടിയൊഴുക്ക് വെല്ലുവിളി; സ്കൂബ സംഘത്തിന് ഇറങ്ങാനായില്ല
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ കോഴിക്കോട് സ്വദേശി അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. നാവിക സേന സംഘം ഗംഗാവലി പുഴയില്‍ പരിശോധന നടത്തിവരികയാണ്. പുഴയില്‍ അടിയൊഴുക്ക് ശക്തമായതിനാല്‍ സ്കൂബ ഡൈവര്‍മാര്‍ പുഴയിലിറങ്ങിയില്ല. പുഴപ്പരപ്പില്‍ സോണാര്‍ പരിശോധന നടത്തി. നിലവില്‍ ആറ് നോട്സിന് മുകളിലാണ് […]
കര്‍ണാടകയില്‍ ഏപ്രില്‍ ഒന്‍പതിന് രാഹുലിന്റെ ‘ജയ് ഭാരത്’ റാലി
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോലാറിൽ ഏപ്രിൽ ഒൻപതിന് നടക്കുന്ന ‘ജയ് ഭാരത്’ റാലിയിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോലാറിലെ റാലിയിൽ പങ്കെടുത്തതിന് ശേഷം ഏപ്രിൽ 11-ന്, അദ്ദേഹം പ്രതിനിധാനം ചെയ്തിരുന്ന ലോക്സഭാ മണ്ഡലമായ വയനാട് സന്ദർശിക്കും. കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് […]
കർണാടകയിൽ അഞ്ചു മന്ത്രിമാരുടെ മക്കൾ കോൺഗ്രസ് സ്ഥാനാർത്ഥികളാകും
ലോക്സഭാ തിരഞ്ഞെടുപ്പിൽ കർണാടകയിൽ സ്ഥാനാർത്ഥി ക്ഷാമം നേരിടുന്ന കോൺഗ്രസ് മന്ത്രിമാരുടെ മക്കളെ ഇറക്കുന്നു. ഡൽഹിയിൽ ചേർന്ന കോൺഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അഞ്ച് മന്ത്രിമാരുടെ മക്കളുടെ സ്ഥാനാർഥിത്വത്തിന് അംഗീകാരം നൽകിയതായാണ് വിവരം. ഇതുൾപ്പടെ 16 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ കമ്മിറ്റി തീരുമാനിച്ചു. ഇന്ന് വൈകിട്ട് സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ടേക്കും. പൊതുമരാമത്ത് മന്ത്രി […]
Be the first to comment