കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. രാജിവെയ്ക്കണമെന്ന ആവശ്യം പാർട്ടിക്കകത്തും ഉയരുന്നതിനിടെ ട്രൂഡോ മന്ത്രിസഭ പുന:സംഘടിപ്പിച്ചു. എട്ട് പുതിയ മന്ത്രിമാരെ ആണ് നിയമിച്ചത്. വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ അഴിച്ച് പണിയിൽ മന്ത്രി സഭയിലെ മൂന്നിൽ ഒന്ന് അംഗങ്ങളേയും മാറ്റിയിട്ടുണ്ട് ജസ്റ്റിൻ ട്രൂഡോ. വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സൂചന നൽകിയവർക്കാണ് മാറ്റം.
ട്രൂഡോ സർക്കാരിനെതിരെ ജഗ്ദീപ് സിങ് നേതൃത്വം നൽകുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി അവിശ്വാസം കൊണ്ടുവരും. ജനുവരി 27 ന് ആകും പ്രമേയം അവതരിപ്പിക്കുക. ട്രൂഡോ സർക്കാരിന്റെ സമയം കഴിഞ്ഞെന്നും പ്രധാനമന്ത്രി എന്ന നിലയിൽ ട്രൂഡോ പരാജയമാണെന്നും ജഗ്ദീപ് സിങ് എക്സിൽ കുറിച്ചു.
സ്വന്തം പാർട്ടിയിൽ അടക്കം രാജി ആവശ്യം ശക്തമാവുന്നതിനിടെ മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി പ്രതിസന്ധി മറികടക്കാൻ ആണ് ട്രൂഡോ ശ്രമിക്കുന്നത്. നേരത്തെ ട്രൂഡോയുമായുള്ള ഭിന്നതയെ തുടർന്ന് ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജി വെച്ചിരുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിലേക്ക് പുതിയ മന്ത്രിമാർക്ക് എറെ സംഭാവനകൾ നൽകാനാവുമെന്നാണ് ട്രൂഡോ പറയുന്നത്.
Be the first to comment