ന്യൂഡല്‍ഹി: ദലിത് വിദ്യാര്‍ഥികള്‍ക്ക് തികച്ചും സൗജന്യമായി വിദേശത്ത് പഠിക്കാന്‍ സ്കോളര്‍ഷിപ്പ് പ്രഖ്യാപനവുമായി എഎപി നേതാവ് അരവിന്ദ് കെജ്രിവാള്. ഡല്‍ഹിയില്‍ അടുത്തമാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും എഎപി അധികാരത്തില്‍ വന്നാല്‍ പദ്ധതി നടപ്പാക്കുമെന്നാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.
ബിജെപി അംബേദ്ക്കറെ അവഹേളിച്ചതിനുള്ള മറുപടി കൂടിയാണ് ‘അംബേദ്ക്കര്‍ സമ്മാന്‍’ സ്കോളര്‍ഷിപ്പെന്ന് അദ്ദേഹം പറഞ്ഞു. അംബേദ്ക്കര്‍ പാര്‍ലമെന്റില്‍ അപമാനിതനായപ്പോള്‍ അദ്ദേഹത്തെ സ്നേഹിക്കുന്ന കോടിക്കണക്കിന് പേര്‍ക്ക് വേദനിച്ചെന്നും ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
മുന്നോട്ട് പോക്കിനുള്ള ഏകമാര്‍ഗം വിദ്യാഭ്യാസമാണെന്നാണ് അംബേദ്ക്കര്‍ പറഞ്ഞിട്ടുള്ളത്. എല്ലാ വെല്ലുവിളികളെയും നേരിട്ട് അദ്ദേഹം അമേരിക്കയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ഇന്ത്യന്‍ ഭരണഘടനയുടെ മുഖ്യശില്പ്പിക്ക് ബിജെപിയില്‍ നിന്ന് നേരിടേണ്ടി വന്ന അപമാനത്തിന് തക്ക മറുപടിയാണ് ഈ സ്കോളര്‍ഷിപ്പ്.
സര്‍ക്കാര്‍ ജീവനക്കാരുടെ മക്കളും പദ്ധതിയ്ക്ക് അര്‍ഹരായിരിക്കും. അതേസമയം എന്ന് മുതല്‍ സ്കോളര്‍ഷിപ്പ് നല്കിത്തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫെബ്രുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ മുതിര്‍ന്ന വനിതകള്‍ക്ക് 2,100 രൂപ പ്രതിമാസം നല്‍കാനും എഎപി തീരുമാനിച്ചിട്ടുണ്ട്. എഎപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മുതിര്‍ന്ന പൗരന്മാര്ക്ക് സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യുന്നു.
Be the first to comment