സ്വകാര്യ നഴ്സിംഗ് കൊളേജ് അഡ്മിഷന്‍; പൂര്‍ണ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുക്കും

സ്വകാര്യ നഴ്സിംഗ് കൊളേജ് മാനേജ്മെന്റുകളുടെ മെറിറ്റ് അട്ടിമറിയ്ക്ക് അവസാനം വരുത്താന്‍ സര്‍ക്കാര്‍. നഴ്സിംഗ് അഡ്മിഷന്‍ നിയന്ത്രണം സര്‍ക്കാര്‍ ഏറ്റെടുത്ത് അഡ്മിഷന്‍ നടപടികളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് സര്‍ക്കുല്‍ ഇറക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റിയ്ക്കും, നഴ്സിംഗ് കൗണ്‍സിലിനും സീറ്റുകള്‍ വിഭജിച്ച് നല്‍കാനോ, അഡ്മിഷന്‍ തീയതി നീട്ടി നല്‍കാനോ അനുവാദമില്ലെന്നും ആരോഗ്യവകുപ്പിലെ സര്‍ക്കുലറില്‍ വ്യക്തമാക്കി.

പിന്നാലെ ഇത്തരം ക്രമവിരുദ്ധ നടപടികള്‍ നടക്കാതിരിക്കാന്‍ കൂടുതല്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് സര്‍ക്കുലറും ഇറക്കി. ഇത് പ്രകാരം സ്വകാര്യ നഴ്സിംഗ് കൊളേജ് അഡ്മിഷന്‍ നടപടികളഉടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിനായിരിക്കും. മാനേജ്മെന്റ് സീറ്റുകളുടെ എണ്ണം അതായത് സീറ്റ് മെട്രിക്സ് സര്‍ക്കാര്‍ തീരുമാനിക്കും. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് നിശ്ചയിച്ച് കൊടുക്കുന്നത് സര്‍ക്കാര്‍ സീറ്റ് മെട്രിക്സ് തീരുമാനിച്ച ശേഷം മാത്രമായിരിക്കും. സീറ്റ് മെട്രിക്സ് തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങാതെ ഫീസ് റെഗുലേറ്ററി കമ്മിറ്റിയ്ക്ക് ഇടപെടാനാകില്ല. അഡ്മിഷന്‍ അവസാനിപ്പിക്കുന്ന തീയതി സര്‍ക്കാര്‍ തീരുമാനിക്കും. നഴ്സിംഗ് കൗണ്‍സിലിനോ, ആരോഗ്യസര്‍വ്വകലാശാലയ്ക്കോ, ഫീസ് റെഗുലേറ്ററി കമ്മിറ്റിക്കോ അഡ്മിഷന്‍ തീയതി നീട്ടി നല്‍കാനാകില്ല. സര്‍ക്കാര്‍ സീറ്റില്‍ മാനേജ്മെന്റ് അഡ്മിഷന്‍ നടത്തിയാല്‍ അത്തരം സീറ്റുകളില്‍ അംഗീകരിക്കാന്‍ പാടില്ല. സീറ്റ് അനുവദിച്ച് നല്‍കുന്നത് പൂര്‍ണമായും കിടപ്പ് രോഗികളുടെ എണ്ണം അനുസരിച്ച് മാത്രമായിരിക്കണമെന്നും ആരോഗ്യവകുപ്പ് സര്‍ക്കുലറില്‍ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*