‘നബിദിനം സ്കൂളുകളിൽ ആചരിക്കുന്ന രീതിയുണ്ടെങ്കിൽ അതും അനുവദിക്കണം, യൂത്ത് കോൺഗ്രസ് കാരള്‍ നടത്തുന്നത് സ്വാഗതാർഹം’: ജോർജ് കുര്യൻ

പാലക്കാട്‌ ക്രിസ്മസ് കാരളുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. സർക്കാർ സ്വീകരിച്ച നടപടിയെ സ്വാഗതം ചെയുന്നു. നബിദിനം സ്കൂളുകളിൽ ആചരിക്കുന്ന രീതിയുണ്ടെങ്കിൽ അതും അനുവദിക്കണം. അക്രമ സംഭവത്തിൽ സർക്കാർ ശക്തമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് ഡിവൈഎഫ്ഐ കാരൾ നടത്തുന്നത് സ്വാഗതാർഹമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കാരളുമായി ബന്ധപ്പെട്ട സംഭവം ശക്തമായ നടപടി സ്വീകരിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. പാലക്കാട്‌ ക്രിസ്മസ് കരോൾ സംഭവത്തിൽ ന്യൂനപക്ഷ സഹമന്ത്രി എന്ന നിലയിൽ താൻ നിലപാട് വ്യക്തമാക്കി.2019 ൽ യൂത്ത് കോൺഗ്രസ് ഇടുക്കി ബിഷപ് ഹൗസ് ആക്രമിച്ചു. അതിന് പരിഹാരമായി അവർ കാരൾ നടത്തട്ടെ. എല്ലാ മതങ്ങളുടെയും ആഘോഷം സ്കൂളുകളിൽ നടത്തുന്നതിനോട് അനുകൂലം.

നിയമ സഭയിൽ മുനമ്പം വഖഫ് ഭൂമി ആണെന്ന് പറഞ്ഞത് ജുഡീഷ്യൽ കമ്മീഷന് അന്വേഷിക്കാനാകുമോ സർക്കാർ അത് വ്യക്തമാകണം. മുനമ്പത്തിലെ ജനങ്ങളുടെ ഭരണഘടന അവകാശം നിലനിർത്തുന്നതിന് വേണ്ടി താൻ പടപൊരുതും. നിയമപരമായി ചോദ്യം ചെയ്യാനുള്ള അവസരമുണ്ടാക്കുന്നു. നിയമസഭയുടെ പ്രമേയത്തിൽ മുൻ‌തൂക്കം വഖഫിനെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഇന്ത്യ മുന്നണിയുടെ ഭാഗ്യമായ വലതിന്റെയും ഇടതിന്റെയും രാഷ്ട്രീയ കളികളിൽ തനിക്ക് സംശയമുണ്ട്.ഇരുവരും തമ്മിൽ അന്തർധാരയിലാണ്. ഭീകരവാദത്തിന് എതിർക്കുന്നവർ രണ്ടു മുന്നണിയെയും എതിർക്കണം.

വയനാട് ദുരന്തത്തിൽ ചോദിച്ചതിൽ കൂടുതൽ കൊടുത്തു. പോസ്റ്റ്‌ ഡിസാസ്റ്റർ റിപ്പോർട്ട് കൊടുക്കുന്നത് വൈകി. നിലവിൽ ആവിശ്യപ്പെടുന്നത് 2000കോടിയോളം ആണ്.തുക എയർ ഫോഴ്സിന് നൽകേണ്ടത് ആണ്. പണം നൽകാത്ത നടപടി സേനയെ അപമാനിക്കാനാണ്.മുഖ്യമന്ത്രിയെ അങ്ങോട്ട് വിളിച്ചാണ് പ്രധാനമന്ത്രി സഹായം വാഗ്ദാനം ചെയ്തത്.

താൻ ദുരന്ത ഭൂമിയിലെത്തുമ്പോൾ മറ്റൊരു നേതാവും അവിടെ ഇല്ല. കൊന്നാലും വയനാട്ടിൽ നിന്ന് പോകില്ല എന്ന് പറഞ്ഞ എംപി 5 മിനിറ്റ് ആണ് അവിടെ ചിലവഴിച്ചത്.കേരളത്തിന് പൈസ വരും.രാഷ്ട്രീയ മുതലെടുപ്പ് നിർത്തണം. അങ്ങോട്ടും ഇങ്ങോട്ടും കൊല്ലും എന്ന് വെല്ലുവിളിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അല്ലെ കേരളത്തിൽ ഉള്ളത്.

ജനക്ഷേമത്തിനായി ജനപ്രതിനിധികൾ പ്രവർത്തിക്കണം.വയനാട്ടിൽ മനുഷ്യൻ മാത്രം ആണ് ഉണ്ടായിരുന്നത്.ഏറ്റവും ഒടുവിൽ സമർപ്പിച്ച നിവേദന പ്രകാരമുള്ള തുക ഉടൻ അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ നൂറ് കണക്കിന്ന് കോടി രൂപ, വയനാട് ദുരിതാശ്വാസമെന്ന പേരിൽ മാറ്റി വച്ചിട്ടുണ്ടോ. അതിന് മറുപടി നൽകിയാൽ കേന്ദ്രം എന്ത് നൽകിയെന്ന് പറയാം. വയനാട്ടിൽ നേരിട്ട് പോയി അവരുടെ വികാരം അറിഞ്ഞയാളാണ് താൻ. നാല് ദിവസം കൊണ്ട് ബെയ്ലി പാലം പണിത സൈന്യത്തെ ചീത്ത പറയുന്നുവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*