ഇന്ത്യന്‍ വൈദികന്‍ എഴുതി, ഓസ്‌ട്രേലിയയിലെ വൈദികന്‍ സംഗീതം നല്‍കി; അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലയാളം ക്രിസ്മസ് ഗാനം

ഇന്ത്യന്‍ വൈദികന്‍ എഴുതി, ഓസ്‌ട്രേലിയന്‍ വൈദികന്‍ സംഗീതം നല്‍കിയ മലയാള ക്രിസ്മസ് ഗാനം അന്താരാഷ്ട്ര സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. യേശുനാഥന്റെ ജനനത്തിന്റെ സന്തോഷം പങ്കുവച്ച് ‘മിന്നിക്കാന്‍ ഒരു ക്രിസ്തുമസ്’ എന്ന പേരില്‍  ‘അജപാലകന്‍’ എന്ന യുട്യൂബ് ചാനലില്‍ റീലിസ് ചെയ്ത ക്രിസ്തുമസ് ഗാനമാണ് വൈറലാകുന്നത്. ഗാനം റിലീസ് ചെയ്ത് കുറഞ്ഞ മണിക്കൂറിനുള്ളില്‍ തന്നെ പലരാജ്യങ്ങളിലുള്ള ആയിരങ്ങളാണ് പങ്കു വച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നുള്ള ഫാ. ജേക്കബ് ആക്കനത്ത് MCBS രചിച്ച് ഓസ്‌ട്രേലിയയിലെ ഫാ. ഫിലിപ്പ് മാത്യു വെട്ടിക്കാട്ട് ഈണം നല്‍കിയ ഈ ഗാനം ഇംഗ്ലണ്ടിലെ പ്രശ്‌സ്ത ഗായകന്‍ വില്‍സണ്‍ പിറവമാണ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് ചുവടുവച്ചിരിക്കുന്നത് മെല്‍ബെണ്‍ ജിലോങ്ങിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അംഗങ്ങളായ സ്മിതയും സംഘവുമാണ്. ക്രിസ്തുമസിന്റെ സന്തോഷം ഉള്ളില്‍ നിറയ്ക്കുന്ന ഈ ഗാനം മലയാളികളുടെ ക്രിസ്തുമസ് രാവുകള്‍ക്കും നിറമേകും എന്നതില്‍ സംശയമില്ല. വ്യത്യസ്തമായ ഈണവും മനോഹരമായ വരികളും ആകര്‍ഷകമായ ആലാപനവുമാണ് ഈ ഗാനത്തെ വ്യത്യസ്തമാക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*