മുംബൈ: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. വൈ29 ഫൈവ് ജി എന്ന പേരിലുള്ള ഫോണിന്റെ പ്രാരംഭ വില 13,999 രൂപയാണ്. ഇത് ഒരു മിഡ് റേഞ്ച് ഫോണ്‍ ആണ്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും പ്രതിരോധം നല്‍കാനായി IP64 റേറ്റിംഗ് ഉണ്ട്. ഇതിന് ‘മിലിട്ടറി ഗ്രേഡ്’ ഡ്യൂറബിലിറ്റി ഉണ്ടെന്നും വിവോ അവകാശപ്പെടുന്നു.
മ്യൂസിക് പ്ലേബാക്കില്‍ കാമറ മൊഡ്യൂളിനെ വൈബ്രന്റ് ലൈറ്റുകള്‍ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്ന വൃത്താകൃതിയിലുള്ള ഡൈനാമിക് ലൈറ്റ് ആണ് ഇതിന്റെ ഒരു പ്രത്യേകത. സ്ലീക്ക് ഡിസൈനില്‍ വരുന്ന ഫോണിന് സ്ലിം ആയിട്ടുള്ള 8.1 എംഎം ഫ്രെയിമും 198 ഗ്രാം ഭാരവുമുണ്ട്.
6.68-ഇഞ്ച് 120Hz LCD സ്ക്രീനും 1000 nits പീക്ക് ബ്രൈറ്റ്നെസുമായാണ് ഫോണ്‍ വരുന്നത്. ഇത് സൂര്യപ്രകാശത്തില്‍ വ്യക്തമായ കാഴ്ച ഉറപ്പാക്കുന്നു.കാമറ വിഭാഗത്തില്‍ വിവോ Y29 5G 50MP റിയര്‍ കാമറയുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. AI നൈറ്റ് മോഡ് ആണ് മറ്റൊരു ഫീച്ചര്‍. അതേസമയം 8MP ഫ്രണ്ട് കാമറ മികച്ച സെല്‍ഫികള്‍ ഉറപ്പാക്കുന്നു. ഒരു സെക്കന്‍ഡറി 0.08MP കാമറയും ഇതില്‍ ഉണ്ട്. വ്യക്തതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് സീന്‍ മോഡുകള്‍, പിന് ഫ്ലാഷ് തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ട്. റിംഗ് ഡിസൈനിലുള്ള റിയര്‍ ഫ്ലാഷ് ഒരു എല്‍ഇഡി യൂണിറ്റ് പോലെയാണ്. ഡൈനാമിക് ലൈറ്റിങ്ങിനെ പിന്തുണയ്ക്കുന്ന റിയര്‍ ഫ്ലാഷ്, വിവിധ നിറങ്ങളില്‍ ഫ്ലാഷിങ് ലൈറ്റ് സാധ്യമാക്കുന്നു. മ്യൂസിക്ക് പ്ലേബാക്ക് സമയത്താണ് ഈ ഫീച്ചറിന്റെ പ്രയോജനം.
മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. 44W ഫ്ലാഷ് ചാര്ജ്ജോടുകൂടിയ 5500mAh ബാറ്ററിയോടെയാണ് ഫോണ്‍ വരുന്നത്. വിവോയുടെ അവകാശവാദം അനുസരിച്ച് 79 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാനാകും. Vivo Y29 5G 8GB വരെ റാമിലും 256GB വരെ സ്റ്റോറേജിലും ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പവര്‍ ബട്ടണില്‍ സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സ്കാനറും ക്രമീകരിച്ചിട്ടുണ്ട്. നാല് ജിബി റാമുള്ള ഫോണിനാണ് 13,999 രൂപ വില. എട്ട് ജിബി റാമുള്ള ഫോണിന് 18,999 രൂപയാണ് വില.
Be the first to comment