വേനല്‍കാലത്തും ചൂടു കൂടുമ്പോഴും ദാഹം അടങ്ങാത്തത് സാധാരണമാണ്. എന്നാല്‍ ഏതു നേരവും വെള്ളം കുടിക്കാന്‍ ദാഹം തോന്നുന്ന പ്രവണത അത്ര ആരോഗ്യകരമല്ല. ഇന്ത്യയില്‍ ചെറുപ്പക്കാര്‍ക്കിടയില്‍ ഇത്തരത്തില്‍ അമിതദാഹം അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പോളിഡിപ്സിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. നിർജലീകരണമാണ് പോളിഡിപ്സിയക്കുള്ള പ്രധാന കാരണം. ചെറുപ്പക്കാര്‍ക്കിടയിലെ പോളിഡിപ്സിയ പ്രീ-ഡയബറ്റിസ് രോഗാവസ്ഥയുടെ പ്രധാന ലക്ഷണമാകാം.
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുന്ന അവസ്ഥയാണ് പ്രീ ഡയബറ്റിസ്. എന്നാൽ, ഇത് പ്രമേഹമായിരിക്കില്ല. പ്രമേഹബാധിതരിൽ കാണുമ്പോലെയുള്ള പ്രകടമായ ലക്ഷണങ്ങളൊന്നും ഇവരിൽ കാണാറില്ല. പ്രീ ഡയബറ്റിസിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ, മൂത്രത്തിലൂടെ അധിക പഞ്ചസാര നീക്കം ചെയ്യാൻ ശരീരം ശ്രമിക്കുന്നു. ഇത് ഒരേസമയം ശരീരത്തിലെ ജലനഷ്ടത്തിലേക്കും നയിക്കുന്നു.
റെറ്റിനോപ്പതി, ന്യൂറോപ്പതി, വൃക്കരോഗം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ പല സങ്കീർണതകളും വരാനുള്ള സാധ്യത പ്രീ ഡയബറ്റിസുള്ളവരിൽ കൂടുതലാണ്. അമിതവണ്ണമുള്ളവർ, അടുത്ത ബന്ധുക്കൾക്ക് പ്രമേഹമുള്ളവർ, ഗർഭകാല പ്രമേഹമുണ്ടായിരുന്നവർ, പോളിസിസ്റ്റിക് ഓവറി സിൻഡ്രം ഉള്ളവർ, വ്യായാമം ചെയ്യാത്തവർ തുടങ്ങിയവരാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്.
Be the first to comment