മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ: അതി തീവ്ര ദുരന്തം ആയി പ്രഖ്യാപിച്ച് കേന്ദ്രം

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ആഭ്യന്തര മന്ത്രാലയം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഇത് സംബന്ധിച്ച് കത്ത് അയച്ചു. ഇതോടെ സാമ്പത്തിക സഹായം ഇതനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കും. നാളുകളായി സംസ്ഥാന ആവശ്യപ്പെട്ടിരുന്ന കാര്യമാണ് ഇപ്പോൾ കേന്ദ്രം അം​ഗീകരിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന് കൂടുതൽ ധനസഹായത്തിന് അവസരം‌ ഒരുങ്ങുകയാണ്. വിവിധ കേന്ദ്ര വകുപ്പുകളിൽ നിന്നും ധനസഹായ സാധ്യത തുറന്നു. എം പി ഫണ്ടും ലഭിക്കാൻ അപേക്ഷിക്കാൻ കഴിയും. PDNA അപേക്ഷയും കേന്ദ്രം പരിഗണിക്കും. നാടിനെ നടുക്കിയ ചൂരൽമല- മുണ്ടക്കൈ ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയിരുന്നു. ദേശീയ ദുരന്ത നിവാരണ ഫണ്ടിന് പുറമേ കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ തീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടതുണ്ട്. ഇക്കാര്യം സംസ്ഥാന നിരവധി തവണ ആവശ്യപ്പെട്ടിരുന്നു.വയനാട് ദുരന്തത്തിന്റെ തീവ്രത കേന്ദ്രം പൂർണമായി ഉൾക്കൊണ്ടിട്ടുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് നേരത്തെ ലോക്സഭയിൽ വ്യക്തമാക്കിയിരുന്നു.

മുണ്ടക്കൈ, ചൂരൽമല ജനങ്ങളുടെ സംരക്ഷണം കേന്ദ്രം ഉറപ്പുനൽകുന്നുവെന്ന് കേന്ദ്രമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. ദീർഘകാല പദ്ധതി ഉണ്ടാക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞെന്നും സംസ്ഥാനം നൽകിയ റിപ്പോർട്ട് പരിശോധിച്ചുവരികയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിലയിരുത്തൽ നടത്തിയ ശേഷം ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് നിത്യാനന്ദ റായ് പറഞ്ഞിരുന്നു.

വയനാട് പുനരധിവാസം അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് അതി തീവ്ര ദുരന്തമായി കേന്ദ്രത്തിന്റെ പ്രഖ്യാപനം. കേന്ദ്ര സംഘം നല്‍കിയ റിപ്പോര്‍ട്ട് പരിശോധിച്ച മന്ത്രിതല സമിതി തീവ്ര ദുരന്തമാണെന്ന് കണ്ടെത്തി. 2024 ജുലൈ 30ന് പുലർച്ചെയാണ് മുണ്ടക്കൈ-ചൂരൽമല പ്രദേശങ്ങളെ ഉരുളെടുത്തത്.

Be the first to comment

Leave a Reply

Your email address will not be published.


*